വടകര ∙ ട്രഷറി, താലൂക്ക് ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് പ്രവർത്തനം നിലച്ചിട്ടു 2 മാസം. വാടകക്കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസുകളിലേക്കു പോകുന്ന ഭിന്നശേഷിക്കാരും വയോജനങ്ങളുമാണു വലയുന്നത്. ട്രഷറിയിലേക്ക് എത്തുന്ന പെൻഷൻകാരിൽ കുറെ പേർക്കു ഗോവണി കയറാൻ പറ്റാത്തവരാണ്. താലൂക്ക് ഓഫിസിലും വിവിധ ആവശ്യത്തിന് എത്തുന്നവർ ബുദ്ധിമുട്ടുകയാണ്.
അത്യാവശ്യ ഘട്ടത്തിൽ ആളുകളെ താഴത്തെ നിലയിൽ ഇരുത്തി ജീവനക്കാർ താഴെ ഇറങ്ങി വരികയാണ്. തീ കത്തി നശിച്ച താലൂക്ക് ഓഫിസും പൊളിച്ചു മാറ്റിയ ട്രഷറിയും ഇവിടേക്കു മാറ്റിയിട്ട് 2 വർഷം കഴിഞ്ഞു. രണ്ടിനും പുതിയ കെട്ടിടം പണിയാൻ വൈകുന്നതു കാരണം വാടകക്കെട്ടിടത്തിൽ പ്രവർത്തനം തുടരുകയാണ്.