ADVERTISEMENT

ഫറോക്ക് ∙ ചെറുവണ്ണൂർ–കൊളത്തറ റോഡിൽ ഹിന്ദുസ്ഥാൻ കമ്പനിക്കു സമീപം തടി കയറ്റി എത്തിയ ലോറി മറിഞ്ഞു. ഡ്രൈവറും സഹായിയും പരുക്കില്ലാതെ രക്ഷപ്പെട്ടു. കൊളത്തറ തയ്യിൽ വുഡ് വർക്സിലേക്കു റബർ തടിയുമായി എത്തിയ ലോറിയാണ് വൈകിട്ട് 5.30നു അപകടത്തിൽപെട്ടത്. നവീകരണ പ്രവൃത്തി നടക്കുന്ന കൊളത്തറ റോഡിൽ ഹിന്ദുസ്ഥാൻ ട്രാൻസ്ഫോമർ പരിസരത്ത് കുണ്ടും കുഴിയുമാണ്.

ഭാരം കയറ്റി എത്തുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപെടാൻ സാധ്യത ഏറെയാണ്. ഇതുവഴി കടന്നു പോകുന്നതിനിടെയാണ് ലോറി റോഡരികിലേക്കു മറിഞ്ഞത്. തടിക്കഷണങ്ങൾ പിന്നീട് മറ്റൊരു ലോറിയിലേക്ക് കയറ്റി കൊണ്ടുപോയി. മറിഞ്ഞ ലോറി ക്രെയിൻ എത്തിച്ചു നീക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com