ADVERTISEMENT

വൈദ്യുതി മുടക്കം നാളെ: കോഴിക്കോട് ∙ നാളെ പകൽ 7 മുതൽ 2 വരെ പേരാമ്പ്ര നോർത്ത് പരിധിയിൽ കല്ലൂർക്കാവ്, കല്ലൂർക്കാവ് കോളനി, നാഗത്തുംപള്ളി, കുളങ്ങരതാഴ, ലാസ്റ്റ് കല്ലോട്, ഗവ. ഹോസ്പിറ്റൽ.

∙ 7.30 – 2: ചേളന്നൂർ പരിധിയിൽ പുനത്തിൽ താഴം, തീയക്കണ്ടിതാഴം, ചിറക്കുഴി, കനോത്ത് മീത്തൽ.

∙ 8 – 6: ഉണ്ണികുളം പരിധിയിൽ ഏകരൂൽ ടൗൺ, അനന്തൻകണ്ടി, വള്ളിയോത്ത്.

ഗതാഗത നിരോധനം

കൊയിലാണ്ടി∙ കലുങ്ക് പ്രവൃത്തി ആരംഭിക്കുന്നതിനാൽ കൊല്ലം-മുചുകുന്ന് അകലാപ്പുഴ- തിക്കോടി- ബീച്ച് റോഡിൽ ഇന്നു മുതൽ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു.

മുക്കം ∙ മണാശ്ശേരി-പുൽപറമ്പ്-കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ (കോട്ടമ്മൽ) മുതൽ സൗത്ത് കൊടിയത്തൂരിലെ ട്രാൻസ്ഫോമർ വരെയുള്ള ഭാഗത്ത് നിർമാണപ്രവൃത്തി നടക്കുന്നതിനാൽ 2 മുതൽ 7 വരെ ഗതാഗതം പൂർണമായി നിരോധിച്ചു. വാഹനങ്ങൾ സൗത്ത് കൊടിയത്തൂർ-മുറത്തുമൂല-കാരകുറ്റി- കൊടിയത്തൂർ വഴി പോകണം.

അധ്യാപക നിയമനം

വടകര∙ മടപ്പള്ളി ജിഎച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗം പാർട്ട് ടൈം അറബിക് അധ്യാപക കൂടിക്കാഴ്ച 30നു 10.30ന്.

വടകര∙ മേപ്പയിൽ സംസ്കൃതം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്എസ് വിഭാഗം കൊമേഴ്സ് അധ്യാപക കൂടിക്കാഴ്ച 3നു 11ന്.

താമരശ്ശേരി ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സുവോളജി, കെമിസ്ട്രി അധ്യാപക അഭിമുഖം 30ന് 10ന്.

ബാങ്ക് യോഗം മാറ്റി

നാദാപുരം ∙ നിപ്പ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ 30നു കല്ലാച്ചിയിൽ നടത്താനിരുന്ന നാദാപുരം സഹകരണ ബാങ്ക് എ ക്ലാസ് മെംബർമാരുടെ ജനറൽ ബോഡി യോഗം മാറ്റിയതായി സെക്രട്ടറി എ.മോഹൻദാസ് അറിയിച്ചു.

കേരളോത്സവം

തൂണേരി ∙ പഞ്ചായത്ത് കേരളോത്സവ സംഘാടക സമിതി രൂപീകരണം നാളെ 2.30നു പഞ്ചായത്ത് ഹാളിൽ ചേരും.

ഗാന്ധിജയന്തി: ജില്ലാതല ക്വിസ് മത്സരം

കോഴിക്കോട്∙ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തിൽ സംസ്ഥാനതലത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തും. സംസ്ഥാനതലത്തിലേക്കുള്ള മത്സരാർഥികളെ കണ്ടെത്താൻ ജില്ലാതല ക്വിസ് മത്സരം 4ന് രാവിലെ 10ന് കോഴിക്കോട് രാജേന്ദ്ര ആശുപത്രിക്കു സമീപത്തെ ജില്ലാ സൈനിക വെൽഫെയർ ഓഫിസ് ഓഡിറ്റോറിയത്തിൽ നടക്കും. 9496133853.

പാമ്പുകളെ പിടിക്കാൻ പരിശീലനം

കോഴിക്കോട്∙ ജനവാസമേഖലകളിലിറങ്ങുന്ന പാമ്പുകളെ ശാസ്ത്രീയമായും അപകടം കൂടാതെയും പിടികൂടാൻ വനം വകുപ്പ് പൊതുജനങ്ങൾക്കു പരിശീലനം നൽകുന്നു. പാമ്പുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന വിധം, കടിയേറ്റവർക്കുള്ള പ്രഥമ ശുശ്രൂഷ തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകും. 3ന് രാവിലെ 10ന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസിലാണു പരിശീലനം. ‘സർപ’ സംസ്ഥാന കോഓർഡിനേറ്ററും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുമായ കെ.മുഹമ്മദ് അൻവറാണു പരിശീലനം നൽകുക. 1ന് അകം റജിസ്റ്റർ ചെയ്യണം. 8547603823.

ജെപിഎച്ച്എൻ നിയമനം

കോഴിക്കോട്∙ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ജെപിഎച്ച്എൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് ഒക്ടോബർ 2 വരെ അപേക്ഷിക്കാം. 

നായ്ക്കൾക്ക് വാക്സിനേഷൻ

കോഴിക്കോട് ∙ വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പ് മാസ് ഡോഗ് വാക്‌സിനേഷൻ ക്യാംപ് നടത്തും. 2 മാസത്തിനു മുകളിൽ പ്രായം ഉള്ളതും കുത്തിവയ്പ് എടുത്തിട്ടില്ലാത്തതും അവസാന കുത്തിവയ്പ് എടുത്ത് 3 മാസം കഴിഞ്ഞതുമായ എല്ലാ നായ്ക്കൾക്കും കുത്തിവയ്പ് എടുക്കാൻ വെറ്ററിനറി ഡിസ്പെൻസറിയിലോ ആശുപത്രിയിലോ എത്തണം.

കമ്യൂണിക്കേറ്റീവ്ഇംഗ്ലിഷ് കോഴ്സ്

കോഴിക്കോട്∙ ജില്ലാ ഭരണകൂടത്തിന്റെയും ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയുടെയും വനിതാ ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് കോഴ്സ് നടത്തും. 18നും 30നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ പരിശീലനം. 0495 2370026

സിറ്റിങ് മാറ്റി

കോഴിക്കോട്∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നാളെ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിങ് ഒക്ടോബർ 31ന് രാവിലെ 10.30ന് നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com