ADVERTISEMENT

കോഴിക്കോട് ∙ ലോക ഹൃദയദിനത്തോടനുബന്ധിച്ചു മേയ്ത്ര ഹോസ്പിറ്റൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മേയ്ത്ര ഹോസ്പിറ്റലിൽ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ദിഗ്‌വിജയ് സിങ്ങും ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ കാർഡിയോ വാസ്കുലാർ സർജറി വിഭാഗം മേധാവി ഡോ.മുരളി വെട്ടത്തും അനുഭവങ്ങളും വിശേഷങ്ങളും പങ്കു വച്ചു. ഹൃദയാരോഗ്യം മികച്ചതാക്കാൻ ജാപ്പനീസ് തത്വചിന്ത ഉപയോഗിക്കുന്നതു സംബന്ധിച്ചു വിശദീകരിക്കുന്ന ഇക്കിഗായ് എന്ന പുസ്തകത്തിന്റെ രചയിതാവ് ഫ്രാൻസെസ് മിറാലെസ് പ്രഭാഷണം നടത്തി.

ആശുപത്രി ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ ഹൃദയ ആരോഗ്യ സംരക്ഷണ മേഖലയിലും പൊതു ആരോഗ്യ സംരക്ഷണ മേഖലയിലും ആശുപത്രി നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഹൃദ്രോഗ വിദഗ്ധരുടെ ചർച്ചയ്ക്കു ഡോ. ഷഫീക്ക് മാട്ടുമ്മൽ നേതൃത്വം നൽകി. ഡോ. അനിൽ സലീം, ഡോ. ശ്രീതൾ രാജൻ, ഡോ. ഷാജുദ്ദീൻ കായക്കൽ, ഡോ.ജോമി വി.ജോസ്, ഡോ.മുഹമ്മദ് റാഫി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com