ADVERTISEMENT

നാദാപുരം∙ പനി  പടരുന്നതിനിടയിൽ പരിസര ശുചീകരണത്തിന്റെ പ്രാധാന്യം പൊതുജനത്തെ ബോധ്യപ്പെടുത്തി അതിർത്തി രക്ഷാ സേനയുടെ ശുചീകരണ ദൗത്യം. ചെക്യാട് അരീക്കരക്കുന്നിലെ ബിഎസ്എഫ് 131ാം ബറ്റാലിയനിലെ അംഗങ്ങളും ഓഫിസർമാരും കായലോട്ടുതാഴെ പുഴയും പുഴയോരവും അടക്കം ശുചീകരിക്കാൻ ഇറങ്ങിയപ്പോൾ നാട്ടുകാരും അവർക്കൊപ്പം പങ്കാളികളായി.

സെക്കൻഡ് ഇൻ കമൻഡാന്റ് എ.ശെന്തിൽകുമാർ, മറ്റു ഓഫിസർമാരായ ഹർദൻ ചരൺ, എം.എസ്.റാണ,  രാജേഷ്കുമാർ, നീരജ്കുമാർ, എസ്.എം.സൂര്യ ഡിയോ ചരൺ, ഇൻസ്പെക്ടർ എൻ.പി.രവീന്ദ്രൻ, എസ്ഐ സാബു ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. മാലിന്യ മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ നടന്ന ശുചീകരണം മുത്തപ്പൻ ക്ഷേത്രം, വാട്ടർ ടാങ്ക് പരിസരം എന്നിവിടങ്ങളിൽ അടക്കം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com