ADVERTISEMENT

കോട‌ഞ്ചേരി∙ ടൗണിനു സമീപം മരുതോലിൽ സന്തോഷിന്റെ കപ്പക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. ഒറ്റ രാത്രി 50 മൂട് കപ്പയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.

കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകണം
നെല്ലിപ്പൊയിൽ∙കർഷകരുടെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപാധികളില്ലാതെ ഉന്മൂലനം ചെയ്യുന്നതിനു കർഷകർക്ക് അനുമതി നൽകണമെന്നു നെല്ലിപ്പൊയിൽ സഞ്ചാരി അയൽക്കൂട്ടം ആവശ്യപ്പെട്ടു. സാബു മനയിൽ യോഗം ഉദ്ഘാടനം ചെയ്തു. ലൈജു അരീപ്പറമ്പിൽ ആധ്യക്ഷ്യം വഹിച്ചു. സ്റ്റാൻലി തടത്തേൽ, സണ്ണി മണ്ണൂർ, വിനോദ് മാവുങ്കൽ, തങ്കച്ചൻ കുന്നത്തേട്ട്, തോമസ് കയത്തുംകരയിൽ, സന്തോഷ് കരികണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: റോയി പറതൊട്ടിയിൽ (പ്രസി), ഷാജി കരീക്കുന്നേൽ (സെക്ര), ഹാരീസ് വാലിയിൽ (ട്രഷ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com