ADVERTISEMENT

കോഴിക്കോട്∙ വെള്ളയിൽ പുലിമുട്ടിനു സമീപം കണ്ടെത്തിയ നീലത്തിമിംഗലത്തിന്റെ ജഡം ബുധനാഴ്ച (25) ഉച്ചകഴിഞ്ഞു കരയ്ക്കു കയറ്റി. ചൊവ്വാഴ്ച രാത്രിയാണു പുലിമുട്ടു ഭാഗത്തു ജഡം കല്ലിൽ തട്ടി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 15 മീറ്ററിലേറെ നീളമുണ്ട്. ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നു കരുതുന്നു. പൂർണമായും അഴുകിയതിനാൽ പോസ്റ്റ്മോർട്ടം സാധ്യമല്ല. രാത്രി കടപ്പുറത്തു തന്നെ സംസ്കരിക്കുമെന്നു കോർപറേഷൻ അധികൃതർ പറ‍ഞ്ഞു. 3 ആഴ്ച മുൻപും സൗത്ത് ബീച്ചിൽ നീലത്തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയിരുന്നു. അഴുകിയതിനാൽ അന്നും പോസ്റ്റ്മോർട്ടം സാധ്യമായിരുന്നില്ല. അതിനാൽ തിമിംഗലങ്ങളുടെ മരണകാരണം വ്യക്തമായിട്ടില്ല.

English Summary:

Enormous Blue Whale Washes Ashore in Kozhikode, Mystery Surrounds its Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com