ADVERTISEMENT

ഓമശ്ശേരി ∙ ഓമശ്ശേരി പഞ്ചായത്ത് 13–ാം വാർഡ് കൊളത്തക്കരയിലെ ഇടിവെട്ടി മലയിൽവീട്ടിലെ അനിൽ കുമാർ, ഭാര്യ ലസിത, മകൻ അജയ് എന്നിവർക്കും ഒരു അതിഥിത്തൊഴിലാളിക്കും കുറുക്കന്റെ കടിയേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. അനിൽ കുമാറിന്റെ വീട്ടിൽ വളർത്തുന്ന ആടുകളെ പിടിക്കാനെത്തിയ കുറുക്കനെ ഓടിക്കാൻ ശ്രമിക്കുമ്പോഴാണു അവർക്കു കടിയേറ്റത്. ആടിനും കടിയേറ്റു. വിരണ്ടോടിയ കുറുക്കന്റെ പരക്കംപ്പാച്ചിലിനിടെയാണ് അതിഥിത്തൊഴിലാളിക്കു കടിയേറ്റത്. പരുക്കേറ്റവർ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കുത്തിവയ്പ്പിനു ശേഷം ഇവരെ വിട്ടയച്ചു. കുറുക്കനെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com