ADVERTISEMENT

വടകര∙ സാംസ്കാരിക വിനിമയത്തിലൂടെ ലോകസമാധാനം എന്ന സന്ദേശവുമായി മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സന്ദർശിച്ചു. യുനെസ്കോ അംഗീകൃത സംഘടനയായ ഇന്റർസിറ്റി ഇൻറ്റാൻജിബിൾ കൾചറൽ കോഓപ്പറേഷൻ നെറ്റ്‌വർക് (ഐസിസിഎൻ) കോഴിക്കോട്ട് സംഘടിപ്പിച്ച ജനറൽ അസംബ്ലിയുടെ ഭാഗമായാണ് ലോകനഗരങ്ങളിലെ മേയർമാർ, മ്യൂസിയം ഡയറക്ടർമാർ, അക്കാദമിക് വിദഗ്ധർ അടങ്ങിയ സംഘത്തിന്റെ സന്ദർശനം.  

പ്രശസ്ത നർത്തകരായ പി.വി.ആദിത്യ, ശ്രുതി ഗോപാൽ, പാർശ്വനാഥ് എസ്. ഉപാധ്യെ എന്നിവർ സർഗസന്ധ്യയുടെ ഭാഗമായി അവതരിപ്പിച്ച ആഭ എന്ന ഭരതനാട്യം അതിഥികൾ ആസ്വദിച്ചു.  ബ്രസീലിയൻ പ്രതിനിധിയും അബ്റസോഫാ കലാ സംഘടന പ്രസിഡന്റും നർത്തകിയുമായ കാമില ലീൽ റോസാ തിരുവാതിരക്കളിയിൽ ചുവടുവച്ചു. കേരളീയ സദ്യ രുചിച്ച സംഘം സർഗാലയയിലെ കരകൗശല നിർമാണ യൂണിറ്റുകൾ സന്ദർശിച്ച് ആർട്ടിസാന്മാരുമായി സംവദിച്ചു. ദീപാവലി ആഘോഷത്തിലും പങ്കു ചേർന്നു.  

കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം സന്ദർശിച്ച ശേഷമാണ്  മടങ്ങിയത്. സർഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പി.പി.ഭാസ്കരൻ, ജനറൽ മാനേജർ ടി.കെ.രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി.സുരേഷ് ബാബു, ക്രാഫ്റ്റ്സ് ഡിസൈനർ കെ.കെ.ശിവദാസൻ, മാർക്കറ്റിങ് മാനേജർ ആർ.ദീപക് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com