ADVERTISEMENT

കോഴിക്കോട്∙ നവകേരള സദസ്സിൽ ജില്ലയിൽ ലഭിച്ച പരാതികൾ ക്രോഡീകരിക്കുന്ന ജോലി കലക്ടറേറ്റിൽ ആരംഭിച്ചു. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് 3 ദിവസംകൊണ്ടു ലഭിച്ച 45,897 പരാതികളും ഇന്നലെ കലക്ടറേറ്റിൽ എത്തിച്ചു. നവകേരള സദസ്സിനായി കലക്ടറേറ്റിൽ ആരംഭിച്ച പ്രത്യേക സെല്ലിലാണ് ഇവയുടെ ക്രോഡീകരണം നടക്കുന്നത്. ഒരു ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ 4 ക്ലാർക്കുമാരാണ് ഓരോ നിയമസഭാ മണ്ഡലത്തിലെ പരാതികളും ക്രോഡീകരണത്തിനായി പ്രവർത്തിക്കുന്നത്.

ഒരാഴ്ചയെങ്കിലും വേണ്ടിവരും ഈ പരാതികളിലെ വിവരങ്ങൾ ശേഖരിക്കാൻ. അതിനു ശേഷമായിരിക്കും ഈ പരാതികൾ സ്കാൻ ചെയ്ത് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയയ്ക്കുക. തുടർന്ന് അതതു വകുപ്പുകൾ നടപടി സ്വീകരിക്കും. 45 ദിവസത്തിനകം പരാതികൾ തീർപ്പാക്കുമെന്നാണ് സർക്കാർ നേരത്തേ പ്രഖ്യാപിച്ചത്.പരാതി സമർപ്പിച്ച അവസരത്തിൽ പരാതിക്കാർക്ക് ലഭിച്ച അപേക്ഷാ നമ്പറും മൊബൈൽ‌ ഫോൺ നമ്പറും ഉപയോഗിച്ച് പോർട്ടലിൽനിന്ന് പരാതിയുടെ നില അറിയാനാകും. അയച്ച പരാതികളുടെ അസ്സൽ കലക്ടറേറ്റിൽത്തന്നെ സൂക്ഷിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com