ADVERTISEMENT

മാറ്റിവച്ചു; കോഴിക്കോട് ∙ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.സിറിക് ജോണിന്റെ നിര്യാണത്തെ തുടർന്ന്, ഇന്ന് കോൺഗ്രസ് പാർട്ടിയുടെ ജില്ലയിലെ മുഴുവൻ പരിപാടികളും മാറ്റിവച്ചതായി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അറിയിച്ചു.

ഇന്റർസോൺ ഷട്ടിൽ ബാഡ്മിന്റൻ ഇന്നു മുതൽ
കോഴിക്കോട്∙ കാലിക്കറ്റ് സർവകലാശാല  ഇന്റർസോൺ ഷട്ടിൽ ബാഡ്മിന്റൻ ചാംപ്യൻഷിപ് ഇന്നു ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ തുടങ്ങും. സർവകലാശാല ടീം തിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും.

ജലവിതരണം മുടങ്ങും
വടകര∙ പുതുപ്പണത്ത് ദേശീയപാതയുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജല അതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ പുതുപ്പണം, വെളുത്തമല, പാലയാട്ടുനട, പണിക്കോട്ടി ടാങ്ക് പരിസരങ്ങളിൽ  4 മുതൽ 5 ദിവസം വരെ ജലവിതരണം മുടങ്ങും.

കോഴ്സ് അപേക്ഷ
പേരാമ്പ്ര ∙ കേന്ദ്ര നൈപുണി വികസന വകുപ്പിന് ക‌ീഴിൽ പൈതോത്ത് റോഡിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ ഫാഷൻ ഡിസൈനിങ്, 3ഡി അനിമേഷൻ തുടങ്ങി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8547700283.

വൈദ്യുതി മുടക്കം
നാളെ
∙ നാളെ പകൽ 7 മുതൽ 2 വരെ വടയം, നെല്ലിക്കണ്ടി, പൂക്കോട്ടുംപൊയിൽ, മാവുള്ളചാൽ, കരങ്ങോട്, നീലേച്ചിക്കുന്ന്, കുറ്റിപ്പിലായി, ഫിൽട്ടറിങ് പ്ലാന്റ്, ഇറിഗേഷൻ, കെഡബ്ല്യുഎ, കൂവപ്പൊയിൽ, ഷാലോം, പന്നിക്കോട്ടൂർ, മുടിയഞ്ചാൽ, അശാരിക്കണ്ടി, നരിമഞ്ച.
∙ 7 – 4: കൊങ്ങന്നൂർ, പുല്ലില്ലാമല, അണ്ടിക്കോട്, വികെ റോഡ്, വള്ളിയിൽക്കടവ്, ചോയിക്കുളം ഐസ് പ്ലാന്റ്, കോളിയോട്ട് താഴം, ഉദയനഗർ, സ്നേഹ നഗർ.
∙ 8 – 11: വിളക്കാംതോട്, മധുരമല.
∙ 8 – 5: മുറമ്പാത്തി, അച്ചൻകടവ്, വലിയകൊല്ലി, പാലോളി ഡ്രയർ, പാലോളി മുക്ക്, പാലോളി, തിരുവോട് എൽപി സ്കൂൾ, പാടിക്കുന്ന്, എംഎം പാറ, കാപ് മുക്ക്, മരപ്പറ്റ.
∙ 8 – 6: ലാസ്റ്റ് പന്തിരി, പന്തിരി ടൗൺ, ഹിബ ഹോസ്പിറ്റൽ, വേങ്ങേരി, കയനോത്ത്, കോക്കാട്.
∙ 9 – 4: ഭവൻസ് സ്കൂൾ, പൊന്നങ്കോട് കുന്ന്, ഗ്യാസ് ഗോഡൗൺ പരിസര പ്രദേശങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com