ADVERTISEMENT

ബാലുശ്ശേരി ∙ ഒട്ടേറെ യാത്രകൾ നടത്തിയ പെണ്ണകത്തിന്റെ നേതൃത്വത്തിൽ ഇത്തവണ 21 സ്ത്രീകൾ ഒരുമിച്ച് പറന്നത് അസർബൈജാനിലേക്ക്. വീട്ടമ്മമാർക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി ഉത്തരേന്ത്യൻ യാത്രകൾ നടത്തിയ പെണ്ണകം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ആദ്യകാല പങ്കാളികളുമായിരുന്നു. 

ഡോ.ശീതൾ, വടകര നഗരസഭ മുൻ ചെയർപഴ്സൻ പി.പി.രഞ്ജിനി, കരസേനയിൽ 32 വർഷം ജോലി ചെയ്ത ശാരദ പൊയിലിൽ, പെണ്ണകത്തിന്റെ പ്രസിഡന്റ് ഗിരിജ പാർവതി, സെക്രട്ടറി വി.പി.രാജലക്ഷ്മി, സ്വയം സംരംഭക നബീസ തുടങ്ങിയവരാണ് വിദേശ യാത്ര നടത്തിയത്. 64 വയസ്സുള്ള റിട്ട. അധ്യാപിക കെ.പ്രേമി ആയിരുന്നു മുതിർന്ന അംഗം.

കഴിഞ്ഞ 22ന് പുലർച്ചെ ഷാർജ വഴി യാത്ര തിരിച്ചു. തലസ്ഥാനമായ ബാക്കുവിൽ താമസിച്ചാണു യാത്രകൾ നടത്തിയത്. റോക്ക് മ്യൂസിയത്തിൽ ബീന ജയറാം വയലാറിന്റെ വരികൾ പാടിയപ്പോൾ വീണ്ടും പാടണമെന്ന് വിദേശ ടൂറിസ്റ്റുകൾ ആവശ്യപ്പെട്ടതും യാത്രയിലെ ഹരങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും അവിസ്മരണീയമായ ഒട്ടേറെ അനുഭവങ്ങളാണ് ഇവർക്ക് സമ്മാനിച്ചത്. യൂറോപ്പിലും വടക്കു പടിഞ്ഞാറൻ ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന അസർബൈജാന്റെ പൊതു സവിശേഷതകളിൽ നിന്ന് കേരളത്തിനു ഏറെ പഠിക്കാനുണ്ടെന്ന് യാത്രികർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com