നിർത്തിയിട്ട കാറിനു തീപിടിച്ചു
Mail This Article
×
കോഴിക്കോട്∙ റോഡരികിൽ നിർത്തിയിട്ട കാറിനു തീപിടിച്ചു മുന്നോട്ടു നീങ്ങി മേൽപാലത്തിന്റെ മതിലിൽ ഇടിച്ചു നിന്നു. വൈകിട്ട് 3.50ന് ആണ് അപകടം. പേരാമ്പ്ര ചെമ്പ്ര റോഡ് സ്വദേശി വി.ജിഷ്ണുവും കുടുംബവും എത്തിയ കാറാണ് കത്തിയത്. ഉച്ചയ്ക്കു നഗരത്തിലെത്തി കാർ നിർത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പോയതായിരുന്നു.
തീപിടിച്ച കാർ തനിയെ റോഡിലൂടെ നീങ്ങി മേൽപാലത്തിന്റെ മതിലിൽ ഇടിച്ചു നിന്നു. തൊട്ടടുത്ത മാളിൽ നിന്നു ജീവനക്കാർ എത്തി തീ കെടുത്താൻ ശ്രമിച്ചു. അഗ്നിരക്ഷാ സേന എത്തി തീ പൂർണമായും കെടുത്തി. പേരാമ്പ്ര സ്വദേശി എൻ.അമൃതയുടെ പേരിലുള്ള കാറാണ് കത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.