ADVERTISEMENT

കോഴിക്കോട്∙ ഡിസംബർ 2ന് വൈകിട്ട് എൻഡിഎയുടെ നേതൃത്വത്തിൽ മുതലക്കുളം മൈതാനത്തു നടക്കുന്ന സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തിൽ 2 മുതൽ ഗതാഗത നിയന്ത്രണം. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ വരുന്ന വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. 

ജില്ലയുടെ തെക്കു ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഫ്രാൻസിസ് റോ‍ഡ്, റെയിൽവേ സ്റ്റേഷൻ, ഓയിറ്റി റോഡ് വഴി ടൗൺഹാളിനു മുന്നിൽ ആളെ ഇറക്കി ക്രിസ്ത്യൻ കോളജ് വഴി ഗാന്ധി റോഡ് ബീച്ചിൽ പ്രവേശിച്ച് നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം. വടക്കു ഭാഗത്തു നിന്നു വരുന്നവർ നടക്കാവ്, മനോരമ ജംക്‌ഷൻ, മാവൂർ റോഡ് വഴി മാനാഞ്ചിറ ഡിഡിഇ ഓഫിസിനു സമീപം ആളെ ഇറക്കി ക്രിസ്ത്യൻ കോളജ് വഴി ഗാന്ധി റോഡ് ബീച്ചിൽ പ്രവേശിച്ച് നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം. 

കിഴക്കു ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ അരയിടത്തുപാലം മേൽപാലം കയറി മാവൂർ റോഡ് ജംക്‌ഷൻ വഴി മാനാഞ്ചിറ എത്തി ആളെ ഇറക്കണം. തുടർന്ന് ക്രിസ്ത്യൻ കോളജ് വഴി ഗാന്ധി റോഡ് ബീച്ചിൽ പ്രവേശിച്ച് നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണമെന്നു ട്രാഫിക് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com