ബീച്ചിലെ അക്വേറിയം വീണ്ടും തുറക്കും
![aquarium കോഴിക്കോട് ബീച്ചിലെ അക്വേറിയത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നു. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/kozhikode/images/2023/12/4/aquarium.jpg?w=1120&h=583)
Mail This Article
×
കോഴിക്കോട് ∙ കടലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് കടൽ മത്സ്യങ്ങളെയും കാണാൻ അവസരം ഒരുക്കുന്ന ബീച്ചിലെ അക്വേറിയം വീണ്ടും തുറക്കുന്നു. ഡിടിപിസിയുടെ കൈവശമുള്ള അക്വേറിയം കുറച്ചു മാസമായി അടച്ചിട്ടതായിരുന്നു. 6 വർഷം മുൻപ് ഇവിടെ അക്വേറിയം നടത്തിയിരുന്ന ചെമ്മാച്ചൽ അക്വേറിയം ഗ്രൂപ്പിനെ തന്നെ ഇതിന്റെ നടത്തിപ്പ് വീണ്ടും ഏൽപിച്ചത്.
അക്വേറിയത്തിൽ സംഗീത ജലധാരയും 25 അടി നീളത്തിലും 3 മീറ്റർ വീതിയിലുമുള്ള ടണൽ അക്വേറിയവും ഒരുങ്ങുന്നുണ്ട്. ശുദ്ധജലത്തിൽ വളരുന്ന മത്സ്യങ്ങളെല്ലാം ബീച്ച് അക്വേറിയത്തിൽ ഉണ്ടാകുമെന്ന് സണ്ണി ചെമ്മാച്ചൽ പറഞ്ഞു. മുതിർന്നവർക്ക് 30 രൂപയും വിദ്യാർഥികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.