ADVERTISEMENT

തൂണേരി∙ സംസ്ഥാന പാതയിൽ ബസ് സ്റ്റോപ്പിനു മുൻപിൽ രാത്രി പൈപ്പ് പൊട്ടി റോഡിൽ വെള്ളക്കെട്ട്. റോഡ് തകർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് റോഡിൽ കൂടിയുള്ള വെള്ളമൊഴുക്ക് നിയന്ത്രിക്കാനായത്. റോഡിൽ കൂടി ഒഴുകുന്ന വെള്ളം ഓടയിലേക്കൊഴുക്കി വിടുകയായിരുന്നു.2 ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ അപകടാവസ്ഥ തുടരുകയാണെന്നും അടിയന്തരമായി റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. റോഡ് വെട്ടിപ്പൊളിക്കുന്ന ഘട്ടത്തിൽ തന്നെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതാണെന്നും അത് അധികൃതർ ഗൗനിച്ചില്ലെന്നും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com