ADVERTISEMENT

കുന്നമംഗലം ∙ സ്വന്തമായി നിർമിച്ച എൽഇഡി ബൾബ് വിപണിയിലിറക്കി പെരിങ്ങൊളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ എൻഎസ്എസ് വൊളന്റിയർമാരാണ് എൻഎസ്എസ് യൂണിറ്റിന്റെ പേരിൽ എൽഇഡി ബൾബ് വിപണിയിലെത്തിച്ചത്. അസംസ്കൃത വസ്തുക്കൾ വാങ്ങി ഒഴിവു സമയത്താണ് സ്കൂളിൽ ബൾബ് നിർമിക്കുന്നത്. 

കുറ്റിക്കാട്ടൂർ എഡബ്ല്യുഎച്ച് എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ആദ്യം എൻഎസ്എസ് വൊളന്റിയർമാർക്ക് പരിശീലനം നൽകിയത്. ഇപ്പോൾ ഭിന്നശേഷി വിദ്യാർഥികൾക്കും അവരുടെ അമ്മമാർക്കും ബൾബ് നിർമാണത്തിന് പരിശീലനം നൽകുന്നുണ്ട്. എൽഇഡി ബൾബുകളുടെ വിപണനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. 

ശബരി മുണ്ടയ്ക്കൽ ആധ്യക്ഷ്യം വഹിച്ചു. പ്രിൻസിപ്പൽ ഇ.എസ്.സിന്ധു, ആർ.വി.ജാഫർ, പി.ഹാരിസ്, യു.അനിൽ കുമാർ, എം.പി.ശ്രീവിദ്യ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ രതീഷ് ആർ.നായർ, അനുശ്രീ, പി.ശ്രേയ, പി.അമാൻ അഹമ്മദ്, പി.നിയ, മുഹമ്മദ് നാസിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com