വയോജനകേന്ദ്ര കെട്ടിട സമുച്ചയത്തിൽ എംസിഎഫ്; പ്രതിഷേധവുമായി സീനിയർ സിറ്റിസൺസ് ഫോറം
Mail This Article
കൊയിലാണ്ടി∙ മേലൂർ നാലാം വാർഡ് കച്ചേരിപ്പാറയിൽ വയോജന കേന്ദ്ര കെട്ടിട സമുച്ചയത്തിൽ എംസിഎഫ് നിർമിച്ച ചെങ്ങോട്ടുകാവ് പഞ്ചായത്തിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങളും പ്രദേശവാസികളും പ്രതിഷേധിച്ചു. മേലൂർ എൽപി സ്കൂളിൽ ഗ്രാമസഭാ യോഗം നടക്കുന്നതിനിടെയാണു പ്രതിഷേധം നടത്തിയത്. ഗ്രാമസഭയിൽ പൊതുചർച്ചയ്ക്ക് വയ്ക്കാതെയും സാധ്യതാ പഠനം നടത്താതെയും തെറ്റിദ്ധരിപ്പിച്ചാണു വയോജനകേന്ദ്ര കെട്ടിട സമുച്ചയത്തിൽ എംസിഎഫ് കെട്ടിട നിർമാണം പൂർത്തീകരിച്ചതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
ചെങ്ങോട്ടുകാവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ, കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.പി.രാമകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി ട്രഷറർ പി.വി. പുഷ്പൻ, മേലൂർ യൂണിറ്റ് സെക്രട്ടറി സാവിത്രി മേലൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.വിജയ, മേലൂർ യൂണിറ്റ് പ്രസിഡന്റ് ചങ്ങലാരി ദാമോദരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.