ADVERTISEMENT

കോഴിക്കോട്∙ ‘പ്രകൃതി ഹമാരീ മാ ഹേ....’കാവ്യയുടെ സ്റ്റൈലൻ ഹിന്ദി പ്രസംഗം കേട്ട് വിധികർത്താക്കളും കേൾവിക്കാരും അമ്പരന്നുപോയി. ഉത്തരേന്ത്യയിൽനിന്നു വന്ന് കോഴിക്കോട്ട് താമസമാക്കിയ അതിഥിത്തൊഴിലാളിയുടെ മകൾ കാവ്യ സാഹുവിന് ഹിന്ദിയും മലയാളവും പച്ചവെള്ളം പോലെയാണ്. നല്ലളം എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് കാവ്യ സാഹു. മലയാളത്തിൽ നൂറിൽ നൂറ് മാർക്കാണ് കാവ്യക്ക്. 

കാവ്യയുടെ അച്ഛനുമമ്മയും ഛത്തീസ്ഗഡ് സ്വദേശികളാണ്. പികെ സ്റ്റീൽസിൽ കമ്പനിയിൽ തൊഴിലാളിയായാണ് കാവ്യയുടെ അച്ഛൻ രാജ് കുമാർ കോഴിക്കോട്ട് എത്തിയത്. രണ്ടുവർഷം മുൻപാണ് കാവ്യയും അമ്മ സരിതയും വന്നത്. കാവ്യയുടെ അനിയൻ വൈഭവ് അരീക്കാട് സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിയാണ്. അഞ്ചാം ക്ലാസിൽ നല്ലളം സ്കൂളിൽ ചേരുമ്പോൾ കാവ്യക്ക് മലയാളം അറിയില്ലായിരുന്നു. പക്ഷേ അധ്യാപകരുടെ സഹായത്തോടെ മലയാളം നന്നായി പഠിച്ചു. പരീക്ഷകളിൽ ഒന്നാമതെത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com