ADVERTISEMENT

ഡേറ്റാ എൻട്രി: അപേക്ഷിക്കാം
ഐക്കരപ്പടി ∙ ചെറുകാവ് പഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനും ഡേറ്റാ എൻട്രി നടത്തുന്നതിനും  അപേക്ഷ ക്ഷണിച്ചു. 13ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷിക്കണം.

അനുസ്മരണം മാറ്റി
ഫറോക്ക് ∙ യുവകലാസാഹിതി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഇന്ന് ഫറോക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.വത്സല അനുസ്മരണ സമ്മേളനം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നു മാറ്റി.

സൗജന്യ സെമിനാർ
ഫറോക്ക് ∙ പിഎസ്‌സി എൽഡിസി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളെ സഹായിക്കാൻ പേട്ട എക്സലന്റ് ലേണിങ് അക്കാദമി സംഘടിപ്പിക്കുന്ന സൗജന്യ സെമിനാർ നാളെ രാവിലെ 10ന്. 9207733771.

കർപ്പൂരാഴി ഇന്ന് 
നരിക്കുനി ∙ നെടിയനാട് തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ ഇന്ന് രാത്രി കർപ്പൂരാഴി നടത്തുന്നു. വൈകിട്ട് 5.30ന് പൊന്നടുക്കത്ത് ഇല്ലത്തെ അയ്യപ്പ സന്നിധിയിൽ നിന്നും എഴുന്നള്ളത്ത് ആരംഭിക്കും. തായമ്പക, അന്നദാനം എന്നിവ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com