ADVERTISEMENT

തലയാട് ∙ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി മലയോര മേഖലയിൽ എക്സൈസ് പരിശോധന കർശനമാക്കി. താമരശ്ശേരി റേഞ്ച് എക്സൈസ് സംഘം തലയാട്, വയലട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 10 ലീറ്റർ ചാരായവുമായി യുവാവിനെ പിടികൂടി.

കാന്തലാട് സർഗ വളവിൽ കണ്ണന്നൂർ കിഴക്കയിൽ അഗൽ (26) ആണ് പിടിയിലായത്.  പ്രിവന്റീവ് ഓഫിസർ എം.പ്രവേശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ ഓഫിസർമാരായ ടി.വി.നൗഷീർ, ഷിംല, ഡ്രൈവർ ഷിതിൻ എന്നിവർ പങ്കെടുത്തു. കരിഞ്ചോല മലയിൽ വനമേഖലയിൽ നടത്തിയ പരിശോധനയിൽ 800 ലീറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ സി.സന്തോഷ് കുമാർ, പ്രിവന്റീവ് ഓഫിസർമാരായ ചന്ദ്രൻ കുഴിച്ചാലിൽ, കെ.സുജീഷ്, എം.കെ.പ്രബിത് ലാൽ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com