ADVERTISEMENT

ബേപ്പൂർ ∙ ബേപ്പൂരിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തി വിദ്യാർഥികളുടെ ഹെറിറ്റേജ് ട്രെയ്ൽ. ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർഥമാണ് പുഴയും കരയും താണ്ടിയും കഥകൾ കേട്ടും പറഞ്ഞുമുള്ള പൈതൃക യാത്ര.ബേപ്പൂരിന് ആ പേര് വന്നത് എങ്ങനെയാണെന്ന സ്റ്റോറി ടെല്ലർ രജീഷ് രാഘവന്റെ ചോദ്യത്തിന് ചുറ്റും കൂടിയ വിദ്യാർഥികൾക്ക് ഉത്തരങ്ങൾ പലതായിരുന്നു. എല്ലാം കേട്ട ശേഷം അദ്ദേഹം യഥാർഥ ഉത്തരം പറഞ്ഞു. തീരപ്രദേശമെന്ന അർഥം വരുന്ന ഇംഗ്ലിഷ് വാക്കായ ‘ബേ പോർട്ട്’ പറഞ്ഞു ലോപിച്ചാണു ബേപ്പൂർ എന്ന പേര് ലഭിച്ചത്.

ഫാറൂഖ് കോളജ് ടൂറിസം ക്ലബ്ബിലെ 25 വിദ്യാർഥികളാണ് നാടിനെ കുറിച്ച് പുത്തൻ അറിവുകൾ കണ്ടും കേട്ടും അറിഞ്ഞ വ്യത്യസ്തമായ അനുഭവങ്ങളുമായി യാത്രയുടെ ഭാഗമായത്. ചാലിയം തീരത്ത് നിന്നാരംഭിച്ച യാത്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശൈലജ ഫ്ലാഗ്ഓഫ് ചെയ്തു.

കോമൺവെൽത്ത് ഓട് കമ്പനി, സമീപത്തെ ജർമൻ ബംഗ്ലാവ്, ബേപ്പൂർ ഉരു നിർമാണ കേന്ദ്രം, വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലിൽ വീട് എന്നിവിടങ്ങൾ സന്ദർശിച്ച പൈതൃക യാത്ര ഗോതീശ്വരം ബീച്ചിൽ സമാപിച്ചു. ബേപ്പൂരിന്റെ ടൂറിസം സാധ്യതകളെ സംബന്ധിച്ചുള്ള പ്രോജക്ട് കോളജ് ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ പിന്നീട് സമർപ്പിക്കും. കൗൺസിലർ കൊല്ലരത്ത് സുരേശൻ, ഫാറൂഖ് കോളജ് ടൂറിസം ക്ലബ് കോഓർഡിനേറ്റർ എം.സുമൈഷ്, ബീച്ച് മാനേജർ ടി.നിഖിൽ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com