ADVERTISEMENT

കോഴിക്കോട്∙ ബിജെപി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന സ്നേഹയാത്രയുടെ ഭാഗമായി കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കലിനെ ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ നേതൃത്വത്തിൽ സന്ദർശിച്ച് ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നു.ജില്ലയിലെ മുഴുവൻ ബൂത്തുകളിലെയും ക്രിസ്തീയ ഭവനങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസകൾ നേരുകയാണ് പരിപാടിയുടെ ലക്ഷ്യം. ഈസ്റ്റർ സമയത്ത് തുടങ്ങിയ ക്രിസ്ത്യൻ ഭവന സന്ദർശനം തുടരുകയാണെന്നു സജീവൻ പറഞ്ഞു. മേഖലാ സംഘടനാ സെക്രട്ടറി ജി.കാശിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, കൗൺസിലർ സരിത പറയേരി, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ടി.രജിത്കുമാർ, ഏരിയ പ്രസിഡന്റ് അമ്പിളി ശിനുബ് എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് ∙ മേഖലാ ശാസ്ത്രകേന്ദ്രത്തിന്റെ പുതിയ പദ്ധതിയായ ‘ഗണിതകൗതുകം’ എന്ന സഞ്ചരിക്കുന്ന ശാസ്ത്രപ്രദർശനത്തിനു തുടക്കം. ദൈനംദിന ജീവിതത്തിൽ ഗണിതശാസ്ത്രത്തിന്റെ  പ്രസക്തി വ്യക്തമാക്കുന്ന 20 പ്രദർശനങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് ഗണിതശാസ്ത്ര തത്വങ്ങൾ രസകരമായി മനസ്സിലാക്കാനാവുന്ന രൂപത്തിൽ സ്വയം പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങളാണ് ഇവ. ഗ്രാമങ്ങളിലേക്ക് ശാസ്ത്രസന്ദേശമെത്തിക്കാൻ വിഭാവനം ചെയ്യുന്ന നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന്റെ സംരംഭമാണിത്. 

പ്രദർശനം കോഴിക്കോട്ടെ കേരള സ്കൂൾ ഓഫ് മാത്‍മാറ്റിക്സ് ഡയറക്ടർ ഡോ.എ.കെ.വിജയരാജൻ ഉദ്ഘാടനം  ചെയ്തു. വരും ദിവസങ്ങളിൽ കണ്ണൂർ, മലപ്പുറം ജില്ലകളിൽപ്രദർശനമുണ്ടാകും.ദൂരദർശിനിയിലൂടെ ആകാശ നിരീക്ഷണം, സയൻസ് ഫിലിം പ്രദർശനം, സയൻസ് ഡമോൺസ്ട്രേഷൻ, പ്രഭാഷണം എന്നിവയുമുണ്ടാകും.  മേഖലാ ശാസ്ത്ര കേന്ദ്രത്തിലെ സയൻസ് പാർക്കിൽ ഒരുക്കിയ സയന്റിസ്റ്റ് ബസ്റ്റ് കോർണറും ഇതോടൊപ്പം തുറന്നു. മേഖലാ ശാസ്ത്രകേന്ദ്രം പ്രോജക്ട് കോഓർഡിനേറ്റർ ബിനോയ് കുമാർ ദുബെ, കനറാ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ ഡോ.തോമസ് വർഗീസ്, ജയന്ത് ഗംഗോപാധ്യായ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com