ADVERTISEMENT

കോഴിക്കോട്∙ ഇന്നു ക്രിസ്മസ്. ആത്മീയതയുടെ വഴികളിൽ പ്രകാശം പകർന്നു പിറന്നുവീണ ദൈവപുത്രന്റെ ജനനം വിശ്വാസികൾ ലോകമെങ്ങും ആഘോഷിക്കുന്ന ദിവസം. ‘മാനവരാശി തൻ പാപങ്ങളാകെ തൻ‍ പാവനരക്തത്താൽ കഴുകീടുവാൻ ദൈവത്തിൻ പുത്രൻ ജനിച്ചു, ഒരു പാവനനക്ഷത്രം വാനിലുദിച്ചു’ എന്നാണ് മലയാളത്തിന്റെ പ്രിയകവി പി.ഭാസ്കരൻ എഴുതിയത്. നന്മയുടെയും സഹനത്തിന്റെയും സന്ദേശവുമായി എത്തുന്ന ക്രിസ്മസിനെ കോഴിക്കോട്ടുകാരും വരവേൽക്കുകയാണ്. പങ്കുവയ്ക്കലിന്റെയും സൗഹാർദത്തിന്റെയും സന്ദേശങ്ങളിൽ രക്തത്തിൽ അലിഞ്ഞു ചേർന്ന കോഴിക്കോട്ടുകാർ അനേകം നൂറ്റാണ്ടുകളായി ജാതിമതഭേദമില്ലാതെ ആഘോഷപൂർവം ക്രിസ്മസ് ആഘോഷിക്കുന്നവരാണ്.  

കോഴിക്കോട് രൂപതയുടെ ദേവമാതാ കത്തീഡ്രലിൽ രാത്രി കാരൾ നടന്നു. ബിഷപ് വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു. ബിലാത്തിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ശുശ്രൂഷയോട് അനുബന്ധിച്ച് പ്രദക്ഷിണവും തീജ്വാല ശുശ്രൂഷയും തുടർന്നു കുർബാനയും നടന്നു. പി.സി.ഏബ്രഹാം കോർ എപ്പിസ്കോപ്പ, ഫാ. അജി ഏബ്രഹാം എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിൽ ക്രിസ്മസ് തിരുക്കർമകൾക്ക് ഫാ.സൂരജ് നേതൃത്വം നൽകി. സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തിൽ ക്രിസ്മസ് പാതിര കുർബാനയ്ക്ക് ഇടവക വികാരി ഫാ. റെനി റോഡിഗ്രസ് നേതൃത്വം നൽകി. മറ്റു ദേവാലയങ്ങളിലും രാത്രി വിവിധ ചടങ്ങുകളോടെ ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കമായി.

 വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിൽ കോഴിക്കോട് പെന്തക്കോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്നേഹദൂതും ക്രിസ്മസ് ഗാന സന്ധ്യയും നടത്തി. സഭ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് സുജാസ് റോയ് ചീരൻ, ട്രഷറർ ആർനെറ്റ് റിക്കി തുടങ്ങിയവർ നേതൃത്വം നൽകി. പാസ്റ്റർ അജി ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി.പി.ജോർജ് അധ്യക്ഷനായിരുന്നു. കോഴിക്കോട് കടപ്പുറത്തെ പ്രഭാത സവാരിക്കാരുടെ കൂട്ടായ്മയായ കാലിക്കറ്റ് ബീച്ച് കൂട്ടായ്മയും ക്രിസ്മസ്- പുതുവത്സര ആഘോഷം നടത്തി. കടപ്പുറത്തു നടന്ന പരിപാടി സാഹിത്യകാരൻ ഐസക്ക് ഈപ്പൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ബീച്ച് കൂട്ടായ്മ പ്രസിഡന്റ് എൻ.ഇ.മനോഹർ അധ്യക്ഷനായിരുന്നു. കൗൺസിലർമാരായ കെ.മൊയ്തീൻ കോയ, ടി.കെ.ഷമീന, ജനറൽ സെക്രട്ടറി എൻ.സി.അബ്ദുല്ലക്കോയ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com