ADVERTISEMENT

പന്തീരാങ്കാവ്∙ ശക്തമായ ഒറ്റ മഴയിൽ ആശുപത്രിയിലും വീടുകളിലും വെള്ളം കയറി. കുടിവെള്ളവും മുടങ്ങി. പെരുമണ്ണ റോഡിലെ പന്തീരാങ്കാവ് എഎം ആശുപത്രിയിലാണ് വെള്ളക്കെട്ടായത്. രോഗികളടക്കം രാത്രി വലഞ്ഞു. മഴവെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ വന്നതോടെയാണ് വീടുകളിലും ആശുപത്രിയിലും വെള്ളം കയറിയത്. ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്ത് റോഡരിക് മണ്ണ് ഇടിഞ്ഞതാണ് പ്രധാന കാരണം. കിണറുകളിലെ വെള്ളം മലിനമായതോടെ കുടിവെള്ളം മുടങ്ങി. ദേശീയപാത പന്തീരാങ്കാവ് നോർത്ത് ജംക്‌ഷന് സമീപം തൊണ്ടശ്ശേരി താഴത്ത് സ്വകാര്യ സ്ഥലത്തേക്ക് ഉയരത്തിൽ റോഡ് നിർമിച്ചതു ഗതാഗതക്കുരുക്കിനും വെള്ളക്കെട്ടിനും ഇടയാക്കുന്നതായി പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com