ADVERTISEMENT

കടലുണ്ടി ∙ കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയിൽ പ്രബോധിനി ശ്രീപുരി റോഡിൽ വീടുകളിൽ വെള്ളം കയറി. കടലുണ്ടി മെയിൻ റോഡിൽ നിന്നൊഴുകി എത്തിയ വെള്ളമാണ് ജനവാസ കേന്ദ്രങ്ങളിൽ വ്യാപിച്ചത്. ചുറ്റുപാടും വെള്ളം കെട്ടിനിന്നതോടെ വീടുകളിൽ നിന്നു പുറത്തിറങ്ങാനാകാതെ ജനം പ്രയാസപ്പെട്ടു. മിക്ക വീടുകൾക്കു ചുറ്റും മുട്ടറ്റം ഉയരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രബോധിനി, പൂച്ചേരിക്കുന്ന്, കോട്ടക്കുന്ന് ഭാഗങ്ങളിൽ നിന്നുള്ള മഴവെള്ളം കടലുണ്ടി റോഡിലെ ഓടയിലൂടെ ശ്രീപുരി റോഡ് വഴിയാണ് വടക്കുമ്പാട് പുഴയിൽ ചേരുന്നത്. 3 മണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തതാണു താഴ്ന്ന മേഖലയിൽ വെള്ളപ്പൊക്കം സൃഷ്ടിച്ചത്. ചിലയിടങ്ങളിൽ വൈകിട്ടോടെ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com