ADVERTISEMENT

ബാലുശ്ശേരി ∙ പനങ്ങാട് പഞ്ചായത്തിലെ തോരാട്മലയിൽ സരോജിനി അമ്മയുടെ വീട് കാറ്റിലും മഴയിലും തകർന്നു. ഓടിട്ട മേൽക്കൂര തകർന്നു വീണ് സരോജിനി അമ്മയ്ക്ക് (78) തലയ്ക്കും മുഖത്തും പരുക്കേറ്റു. ഗവ. ആശുപത്രിയിൽ ചികിത്സ തേടി. തലയ്ക്ക് 5 തുന്നിക്കെട്ടുകൾ ഉണ്ട്. നന്മണ്ട അമ്പലപ്പൊയിലിൽ തെങ്ങ് വീണ് 11 കെവി ലൈൻ തകർന്നു. നന്മണ്ട, ചീക്കിലോട്, കുട്ടമ്പൂർ മേഖലകളിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നു. കോന്നങ്കണ്ടി അഷ്റഫിന്റെ വീടിന്റെ മുകളിൽ വൈദ്യുതി തൂൺ വീണു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com