ADVERTISEMENT

വടകര∙ പൈതൃക ടൂറിസം പദ്ധതിയിൽപ്പെടുത്തി തച്ചോളി മാണിക്കോത്ത് ക്ഷേത്രവും കളരിയും തറവാടും നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 2 കോടി രൂപയും താലൂക്ക് എൻഎസ്എസ് കരയോഗത്തിന്റെ 25 ലക്ഷം രൂപയും ഉപയോഗിച്ചുള്ള നിർമാണം 6 മാസം കൊണ്ട് പൂർത്തിയാകുമെന്നാണ് കരുതുന്നത്.  തച്ചോളി ഒതേനൻ ഉപയോഗിച്ചെന്നു കരുതുന്ന ചന്ദന കട്ടിൽ, ആയുധം എന്നിവ സൂക്ഷിച്ചിട്ടുള്ള ക്ഷേത്രത്തിന് 350 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

ടൂറിസം സാധ്യതയും കണക്കിലെടുത്താണ് നിർമാണം. ഒതേനന്റെ തറവാടും ക്ഷേത്രവും ഉൾപ്പെടുന്ന ഭാഗം പൈതൃകം നഷ്ടപ്പെടുത്താതെയാണ് മാറ്റി പണിയുന്നത്. കിണർ, പുള്ളുവ തറ എന്നിവ അതേപടി നില നിർത്തും. ഇതിനോട് ചേർന്ന് വിശാലമായ കളരിയും പണിയുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന കളരിയും ഓഫിസ് കെട്ടിടവും പൊളിച്ചാണ് നിർമാണം. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com