ADVERTISEMENT

താമരശ്ശേരി∙ കുടുംബാംഗങ്ങൾ തമ്മിലുള്ള വസ്തു തർക്കം സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയവരുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീകൾ തമ്മിൽ സ്റ്റേഷനിൽ കയ്യാങ്കളി. പൊലീസ് ഇരുവരുടെയും പേരിൽ കേസ് എടുത്തു. 12.15ന് ആണ് സംഭവം. വസ്തു തർക്കം സിവിൽ കേസാണെന്നും കോടതിയെ സമീപിക്കാനും പൊലീസ് നിർദേശിച്ചതോടെയാണ് പരാതിക്കാരിയുടെയും എതിർ കക്ഷിയുടെയും കൂടെ വന്ന സ്ത്രീകൾ പ്രകോപനപരമായി പെരുമാറിയത്. രണ്ട് വനിതാ പൊലീസുകാർ എത്തി ഏറെ പണിപ്പെട്ടാണ് ഇരുവരെയും പിടിച്ച് മാറ്റി രംഗം ശാന്തമാക്കിയത്. അടിവാരം വേളാട്ട്കുഴി നസീറ (36), വയനാട് വൈത്തിരി പനച്ചിക്കൽ കെ.സി.ഹാജറ എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com