ADVERTISEMENT

കോഴിക്കോട്∙ മനോഹരമായ നീലാകാശം. ഇരുവശത്തും മരങ്ങൾ. നടുവിൽ ഒരമ്മയും കുഞ്ഞും. പി.ആദികേശ് വരയ്ക്കുന്നത് വർണഭംഗിയുള്ള ചിത്രമാണ്. ജന്മനാ വലതു കൈയില്ലാത്ത ആദികേശ് തന്റെ വലതുകാൽ മടക്കിവച്ച് ഇടതുവശത്തെ വയ്പുകാൽ നീട്ടിവച്ച്, നിലത്തിരുന്നാണ് ഇടം കൈകൊണ്ട് ചിത്രം വരയ്ക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്ത പ്രതിഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ‘ഉജ്വല ബാല്യം’ പുരസ്കാരം ഏറ്റുവാങ്ങിയതിനു തൊട്ടടുത്ത ദിവസമാണ് മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നടന്ന ഹാപ്പിനസ് ചിത്രരചനാ ക്യാംപിലേക്ക് ആദികേശ് ചിത്രം വരയ്ക്കാൻ എത്തിയത്.

ഫറോക്ക് ഗവ. ഗണപത് യുപി സ്കൂൾ വിദ്യാർഥിയാണ് ആദികേശ്. കലാകാരന്മാരായ അധ്യാപകരുടെ കൂട്ടായ്മയായ ശ്രാവണിക അമാൽഗമേഷൻ ഓഫ് ആർട്സ് കലാ പഠനഗവേഷണ കേന്ദ്രവും മേഖലാ ശാസ്ത്ര കേന്ദ്രവുമാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കായി ഹാപ്പിനസ് ചിത്രരചനാ ക്യാംപ് നടത്തിയത്. 

സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ ക്യാംപ് ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഡോ.എ.കെ അബ്ദു‍ൽ ഹക്കീം അധ്യക്ഷനായിരുന്നു. മേഖലാ ശാസ്ത്ര കേന്ദ്രം എജ്യുക്കേഷൻ ഓഫിസർ കെ.ബിനോജ്, എസ്ബി സ്ട്രക്‌ചേഴ്സ് സ്ട്രക്ചറൽ കൺസൽറ്റന്റ് ഡോ.എൻ.സുരേഷ് ബാബു, രാംകോ സിമന്റ്സ് ലിമിറ്റഡ് ടെക്നിക്കൽ സർവീസസ് പ്രതിനിധി അജയ് ബാബു, ശ്രാവണിക അമാൽഗമേഷൻ ഓഫ് ആർട്സിന്റെ പി.സുകന്യ, ആർ.നിഷ എന്നിവർ പ്രസംഗിച്ചു. ചിത്രകാരന്മാരായ ഷാജി കാവിൽ, കെ.സി.രാജീവൻ, എം.പി.ശ്രീനി, അതുൽ മേപ്പയൂർ, എൻ.എസ്.അരുൺ, ചിത്രകാരി കെ.ടി.ഷറീഫ, എ.അനുപമ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com