ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിൽ ഭൂമി തരം മാറ്റൽ അപേക്ഷകളിൽ 2461 എണ്ണത്തിൽ തീർപ്പാക്കി അദാലത്തിൽ ഉത്തരവു നൽകി. കോഴിക്കോട് ആർഡിഒ പരിധിയിൽ 1254 അപേക്ഷകളിലാണു തീർപ്പു കൽപിച്ചത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെന്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് പരിഗണിച്ചത്. 

ഈ വിഭാഗത്തിൽ തന്നെ ഇനിയും ആയിരക്കണക്കിന് അപേക്ഷകൾ ബാക്കിയുണ്ട്. നിലവിൽ ഉത്തരവ് ലഭിക്കാത്തവരുടെ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുമെന്നും നടപടികൾ തുടരുമെന്നും അധികൃതർ പറഞ്ഞു. 

കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ അദാലത്ത് കണ്ടംകുളം ജൂബിലി ഹാളിൽ നടത്തി. കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ ഹർഷിൽ ആർ.മീണ ആധ്യക്ഷ്യം വഹിച്ചു. എഡിഎം സി.മുഹമ്മദ് റഫീഖ്, ഡപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യൻ, തഹസിൽദാർമാരായ എം.പ്രേംലാൽ, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com