ADVERTISEMENT

വാണിമേൽ∙ കമ്പിളിപ്പാറ മലയിൽ കരിങ്കൽ ഖനനത്തിന് വീണ്ടും എത്തിച്ച കൂറ്റൻ ഖനന യന്ത്രം ഒടുവിൽ പ്രദേശത്തു നിന്ന് മാറ്റി. കഴിഞ്ഞ ദിവസം അർധരാത്രിയാണ് വലിയ ലോറിയിൽ ഈ യന്ത്രം തിരികെ കൊണ്ടുപോയത്. വൻകിട ഖനനത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളതിനിടയിൽ ഇതു രണ്ടാം തവണയാണ് കൂറ്റൻ യന്ത്രം കമ്പിളിപ്പാറയിൽ എത്തിക്കുന്നതും തിരികെ കൊണ്ടു പോകുന്നതും. 

ജനുവരി 13ന് ആണ് ഒടുവിൽ ഖനനത്തെ എതിർത്ത് സ്ത്രീകൾ അടക്കം സമരം നടത്തിയത്. കഴിഞ്ഞ നവംബറിൽ ഖനനത്തിനെതിരെ സമരം നടത്തിയ ആദിവാസി വനിതകൾ അടക്കമുള്ളവരെ വളയം പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചിലർക്ക് പൊലീസിന്റെ മർദനമേൽക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. വൻകിട ഖനനത്തിന് വാണിമേൽ പഞ്ചായത്ത് അനുമതി നിഷേധിക്കുകയും യന്ത്രങ്ങൾ സ്ഥലത്തു നിന്നു നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com