പുഴകളിൽ മാലിന്യം; പോരാട്ടം തുടങ്ങി
Mail This Article
മുക്കം∙ ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും മാലിന്യം നിറയുന്നതിനെതിരെ പ്രതിഷേധവും സംരക്ഷണവുമായി സംഘടനകൾ രംഗത്തെത്തി. പുഴകളുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നിറയുന്നത്. മുക്കം കടവ് പാലത്തിന് സമീപത്ത് ചെറുപുഴയിലും ഇരുവഞ്ഞിപ്പുഴയിലും ദൂര സ്ഥലങ്ങളിൽ നിന്ന് വരെ മാലിന്യങ്ങൾ എത്തിച്ച് തള്ളുന്നു.നൂറ് കണക്കിന് കുടുംബങ്ങൾ കുളിക്കാനും അലക്കാനും ആശ്രയിക്കുന്നത് പുഴയാണ്.
ഒട്ടേറെ കുടിവെള്ള പദ്ധതികൾക്ക് വെള്ളം പമ്പ് ചെയ്യുന്നതും ഇരുവഞ്ഞിപ്പുഴയിൽ നിന്നാണ്. എസ്.കെ.പൊറ്റെക്കാട് സ്മാരക സ്മൃതി കേന്ദ്രം പ്രവർത്തിക്കുന്ന ചെറുപുഴയുടെ തീരങ്ങളിലാണ് വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത്. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെ അധീനതയിലുള്ള ഭാഗങ്ങളിലും മാലിന്യം വലിച്ചെറിയുന്നു. ബഹുസ്വരം സാംസ്കാരിക കൂട്ടയും പുഴ സംരക്ഷണ സമിതിയും ചെറുപുഴയിലെ മാലിന്യം നീക്കം ചെയ്തു മാതൃകയായി.