ADVERTISEMENT

ബേപ്പൂർ ∙ മാറാട് ഒഎം റോഡിൽ ജിനരാജ് ദാസ് സ്കൂളിനു സമീപം ഉപയോഗരഹിതമായി കിടക്കുന്ന പൊലീസ് പിക്കറ്റ് പോസ്റ്റ് ഗതാഗതത്തിനു ഭീഷണി. റോഡിനോടു ചേർന്നാണു മേൽക്കൂര തകർന്നു അപകടാവസ്ഥയിലുള്ള കെട്ടിടം. നടന്നു പോകാൻ ഇടം ഇല്ലാത്തതിനാൽ കാൽനട യാത്രക്കാർ റോഡിൽ കയറിയാണ് സഞ്ചാരം. ഇതു അപകട സാധ്യത ഉയർത്തുന്നു. പൊതുവേ ഇടുങ്ങിയ പാതയിൽ വാഹനങ്ങൾ കടന്നു പോകാനും പ്രയാസപ്പെടുകയാണ്. 

മാറാട് തീരദേശ മേഖലയിൽ നിന്നു വരുന്ന വാഹനങ്ങൾ മാത്തോട്ടം കുത്തുകല്ല് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് പഴയ പിക്കറ്റ് പോസ്റ്റുള്ളത്. ഇരുവശത്തു നിന്നും വലിയ വാഹനങ്ങൾ എത്തിയാൽ പോകാൻ പറ്റാത്ത സ്ഥിതിയായി. ഒഎം റോഡ് നവീകരണ വേളയിൽ പിക്കറ്റ് പോസ്റ്റ് നീക്കം ചെയ്യണമെന്നു മരാമത്ത് വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. 2003ൽ മാറാട് കലാപത്തിനു ശേഷം സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി അതിർത്തികളിൽ പരിശോധനയ്ക്കു സ്ഥാപിച്ചതാണ് പിക്കറ്റ് പോസ്റ്റ്. 

അന്നു തുടങ്ങിയ പൊലീസ് കൺട്രോൾ റൂമിനു കീഴിൽ വിവിധയിടങ്ങളിലായി 10 പിക്കറ്റ് പോസ്റ്റുകൾ ഉണ്ടായിരുന്നു. സമാധാനാന്തരീക്ഷം വന്നതോടെ ഇവ പൂർണമായും പിൻവലിച്ചെങ്കിലും കെട്ടിടം പൊളിച്ചു നീക്കിയിട്ടില്ല. താൽക്കാലികമായി നിർമിച്ച പിക്കറ്റ് പോസ്റ്റുകൾ പലതും നിലം പൊത്തി. ജിനരാജ് ദാസ് സ്കൂളിനു സമീപം പൊലീസ് ഉപയോഗിക്കാതെ കിടക്കുന്ന പിക്കറ്റ് പോസ്റ്റ് കെട്ടിടം പൊളിച്ചു നീക്കിയാൽ ഇതുവഴി വാഹന ഗതാഗതം സുഗമമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com