വിദേശ സർവകലാശാലകൾ, സർക്കാർ നിലപാട് സ്വാഗതാർഹം: എബിവിപി
Mail This Article
കോഴിക്കോട്∙ വിദേശ സർവകലാശാലകളുടെ കാര്യത്തിൽ മുൻ നിലപാടിൽ പുനഃപരിശോധനയ്ക്ക് തയ്യാറായ സർക്കാർ തീരുമാനത്തെ എബിവിപി സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര പ്രവർത്തക സമിതിയംഗം എൻസിടി ശ്രീഹരി. എന്നാൽ സർവകലാശാലകളുടെ നിലവാരം മികച്ചതായിരിക്കണം. യാതൊരു നിലവാരവുമില്ലാത്ത വിദേശ സർവകലാശാലകൾക്ക് മുന്നിൽ സർക്കാർ വാതിൽ തുറക്കരുത്. കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം.
സാധാരണക്കാർക്കും താങ്ങാവുന്ന രീതിയിലുള്ളതായിരിക്കണം. വിദ്യാർഥികൾ വിവേചനം നേരിടാൻ പാടില്ല. വിദേശ സർവ്വകലാശാലകളുടെ കടന്നുവരവ് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ശിഥിലമാക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനാണ്. ഇവിടെയുള്ള വിദേശ സർവകലാശാലകളിൽ വിദ്യാഭ്യാസം നേടുന്നതിലൂടെ വിദ്യാർത്ഥികളുടെ പലായനം തടയാനും അതുവഴി മസ്തിഷ്ക ചോർച്ച തടയാനും കഴിയും.
തുടക്കത്തിൽ, വിദേശ സർവകലാശാലകളിലെ വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ വലിയ അഭിനിവേശം സൃഷ്ടിക്കും. ഇത്തരം അനാരോഗ്യ പ്രവണതകൾ തടയാൻ സർക്കാർ മുൻകൈയെടുക്കണം. വിദേശ സർവകലാശാലകളുടെ കടന്നുകയറ്റം വിദ്യാഭ്യാസ നിലവാരത്തിൽ കാതലായ മാറ്റം സൃഷ്ടിക്കും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.