കോഴിക്കോട് ജില്ലയിൽ ഇന്ന് (07-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനം ആരംഭിച്ചു: തൂണേരി∙ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി നടത്തുന്ന തൊഴിൽ പരിശീലനം ആരംഭിച്ചു. 12നു സമാപിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ.ഇന്ദിര, ബിഡിഒ ദേവികാരാജ്, സിഡിപി ഒ.പ്രജിഷ എന്നിവർ പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
മണിയൂർ∙ പഞ്ചായത്തിലെ തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുന്നതിന് ഐടിഐ ഇലക്ട്രിക്കൽ ട്രേഡ് യോഗ്യതയുള്ളവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 13 നകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 7 മുതൽ 5 വരെ വയലോരം, എജ്യൂപാർക്ക്, കൂടത്തായി, മണിമുണ്ട, അമ്പലക്കുന്ന്, കൂടത്തായി ഹൈസ്കൂൾ.
∙ 8 – 5: പൈമ്പാലുശ്ശേരി, ചക്കാലക്കൽ, ആരാമ്പ്രം, ചോലക്കര താഴം.
∙ 8 – 6: വള്ളിയോത്ത്, പരപ്പിൽ.
∙ 9 – 3: കുമാരസ്വാമി, വയലോറ, പുളി ബസാർ.
∙ 9 – 5: അണ്ണക്കൊട്ടൻ ചാൽ.
∙ 9 – 6: കോറോത്തുപൊയിൽ, ചിറ്റടി മുക്ക്, ചാമക്കാല, അംഗത്തായി, കാവ്.
∙ 12 – 3: മുടൂർ, മേപ്പള്ളി, ഓട്ടക്കാഞ്ഞിരം, മലബാർ ക്രഷർ, പിവി ചപ്പൽ.
∙ 1 – 5: പുല്ലാളൂർ, മച്ചക്കുളം.
ഗതാഗതം നിയന്ത്രിക്കും
കോഴിക്കോട്∙ കാപ്പാട് തുഷാരഗിരി അടിവാരം റോഡിൽ മടവൂർ മുക്കിൽ റോഡിൽ വീതി കുറവായതിനാൽ കൽവർട്ട് പ്രവൃത്തി നടത്താൻ ഇന്നു മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡ് വഴിയുള്ള ഗതാഗതം നിയന്ത്രിക്കും. കൊടുവള്ളിയിൽ നിന്നു നരിക്കുനിയിലേക്ക് പോകുന്ന വാഹനങ്ങൾ മടവൂർ മുക്കിൽ നിന്നു പൈമ്പാലുശ്ശേരി വഴി പടനിലം റോഡിൽ കയറി നരിക്കുനിയിലേക്ക് പോകാം.നരിക്കുനിയിൽ നിന്നു കൊടുവള്ളിയിലേക്ക് പോകുന്ന വാഹനങ്ങൾ, നരിക്കുനിയിൽ നിന്നു പടനിലം റോഡിൽ കയറി പൈമ്പാലുശ്ശേരി വഴി കെടിഎ റോഡിൽ കയറി കൊടുവള്ളിയിലേക്ക് പോകാം.
കോഴിക്കോട്∙ പെരുമ്പൊയിൽ കണ്ടോത്ത്പാറ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡ് വഴിയുള്ള ഗതാഗതം നിയന്ത്രിക്കും. പെരുമ്പൊയിൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പള്ളിപ്പൊയിൽ റോഡ് വഴി അമ്പലത്ത് കുളങ്ങരയിൽ പ്രവേശിക്കാം. നരിക്കുനിയിലേക്ക് പോകുന്ന വാഹനങ്ങൾ, പള്ളിപ്പൊയിൽ റോഡിൽ പ്രവേശിച്ച് അമ്പലപ്പാട് വഴി നരിക്കുനിയിലേക്ക് പോകാം. കാക്കൂർ നരിക്കുനി റോഡിൽ നിന്നും പുത്തലത്ത് കുഴി വഴി അമ്പലപ്പാട് വഴി നരിക്കുനിയിലേക്ക് പോകാം.
ജില്ലാ പ്രോഗ്രാം മാനേജർ
കോഴിക്കോട്∙ ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിക്ക് ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ddfcalicut@gmail.com ,0495-2383780
സിവിൽ ഓവർസീയർ
കോഴിക്കോട്∙ സമഗ്ര ശിക്ഷാ പദ്ധതിയിൽ സിവിൽ വർക്ക് പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഓവർസീയറെ നിയമിക്കാൻ 12ന് ഉച്ചയ്ക്ക് 2ന് എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫിസിൽ വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 0495-2961441
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ എൽബിഎസ് സെന്ററിന്റെ മേഖലാ കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റവെയർ), ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ( ടാലി), ഡേറ്റാ എൻട്രി ഓഫിസ് ആൻഡ് ഓട്ടമേഷൻ എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ടത്; www.lbscentre.kerala.gov.in, 0495–2720250