ADVERTISEMENT

ചിത്രാഞ്ജലി നഴ്സറി കലോത്സവം: കോഴിക്കോട് ∙ അഖില കേരള ചിത്രാഞ്ജലി നഴ്സറി കലോത്സവത്തിൽ പങ്കെടുക്കുന്നതിനു അപേക്ഷ ഫോം www.chitranjali.net എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. കൂടാതെ ഹോട്ടൽ മലബാർ പാലസ് കൗണ്ടറിൽ നിന്നു ലഭിക്കും.  9895 234 333.

സ്പോർട്സ് അക്കാദമി ജില്ലാ സിലക്‌ഷൻ 13ന്
കോഴിക്കോട്∙ ഏഴ്, എട്ട്, പ്ലസ് വൺ, ഡിഗ്രി ഒന്നാംവർഷ ക്ലാസുകളിലേക്കുള്ള സംസ്ഥാന സ്പോർട്സ് അക്കാദമിയുടെ ജില്ലാ സിലക്‌ഷൻ 13നു രാവിലെ 8ന് ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ടിൽ നടത്തും. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ എന്നീ ഇനങ്ങളിലേക്കാണ് സിലക്‌ഷൻ. 8078182593

അഭിമുഖം 12ന്
കോഴിക്കോട്∙ കേന്ദ്ര സർക്കാരിന്റെ അടൽ വയോ അഭ്യുദയ യോജനയുടെ കീഴിൽ സോഷ്യൽ വർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്  തസ്തികകളിലേക്ക് അഭിമുഖം 12ന് വെള്ളിമാടുകുന്ന് ഗവ. ഓൾഡ് ഏജ് ഹോമിൽ രാവിലെ 10ന്.

മെഡിക്കൽ കോളജിൽനിയമനം
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് എച്ച്ഡിഎസിന് കീഴിൽ, ഒരു വർഷ സിഎസ്എസ്ഡി /സിഎസ്ആർ ടെക്നീഷ്യൻ താൽക്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 13ന് രാവിലെ 11 ന്.കോഴിക്കോട്∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറി ടെക്നീഷ്യൻ താൽക്കാലിക തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം 12ന് രാവിലെ 11 ന് എച്ച്ഡിഎസ് ഓഫിസിൽ.

വനംവകുപ്പിലെ എൻസിപിഎംവിആറിൽ കാൻസർ പരിരക്ഷാ പദ്ധതി
കോഴിക്കോട്∙ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും എംവിആർ കാൻസർ സെന്ററും കെയർ ഫൗണ്ടേഷനും ചേർന്നു നടപ്പാക്കുന്ന കാൻസർ ചികിത്സ പരിരക്ഷാ പദ്ധതി അവസാന ഘട്ടത്തിലേക്ക്. 15000 രൂപ പദ്ധതിയിൽ നിക്ഷേപിക്കുന്നവർക്ക് ഒരു വർഷത്തിനു ശേഷം 5 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കുന്നതാണു പദ്ധതി. കുടുംബത്തിൽ ഓരോരുത്തർക്കും 15000 രൂപയുടെ നിക്ഷേപം ഉണ്ടെങ്കിൽ ഒരാളുടെ ചികിത്സയ്ക്ക് 5 ലക്ഷം പരിധിയില്ലാതെ മറ്റുള്ളവരുടെ വിഹിതവും പ്രയോജനപ്പെടുത്താം. 60 വയസ്സു വരെയുള്ളവർക്കു പദ്ധതിയിൽ ചേരാം. 70 വയസ്സു വരെയാണ് ആനുകൂല്യം ലഭിക്കുക. ആനുകൂല്യം പ്രയോജനപ്പെടുത്തിയാലും നിക്ഷേപത്തുക മടക്കിനൽകും. 9446383311.

വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 5 വരെ നാൽപതു മേനി, പാമ്പിഴഞ്ഞ പാറ.
∙ 9 – 11: വലിയകൊല്ലി, പൊട്ടൻകോട്.
∙ 9 – 3: മൂലംതോട്, തേവർമഠം, നെല്ലേരി മാണിക്കോത്ത്, കീഴൂർ, ചൊവ്വ വയൽ, ബിസ്മി നഗർ, ചൊറിയൻ ചാൽ, ആവിതാര ഗ്രാമീണ കലാവേദി, അറുവയൽ, മമ്പുറം ഗേറ്റ്, കൊളാവി പാലം, ഗുരുപീഠം, കോട്ടക്കൽ, സർഗാലയ, നർത്തന, മുനമ്പത്തുതാഴ, സേവന നഗർ, കണ്ണംകുളം, കുറുമ്പ, പയ്യോളി ബീച്ച്, ഭാവന, തീരദേശം, ഭജനമഠം, ഭജനമഠം റോഡ്, ആനക്കണ്ടി, തോട്ടുമുക്കം, ആതിക്കൽ, അങ്ങാടി, ടാറ്റ, കുറുമ്പ, പുളിപറമ്പ്, നെടിയാണ്ടി, പാലൂര്, പാലൂര് ടെംപിൾ, അറഫാ പള്ളി, കോഴിമഠം, പള്ളിവാതിക്കൽ, ഞെട്ടിക്കരപ്പാലം, നെയ്‌വറാണി, കുടുക്കം, എംഎൽഎ മുക്ക്, പുളിമുക്ക്, പിടി റോഡ്, ഉരുക്കര, പൊക്കിലാടി എന്നിവിടങ്ങളിൽ ഭാഗികം.
∙ 9 – 5: ചക്കിട്ടപാറ ലക്ഷംവീട്, പെരിഞ്ചേരി മുക്ക്, നരിനട, ചെറുവള്ളി മുക്ക്.
∙ 9 – 6: അന്നശ്ശേരി പാലം, ചെങ്ങോട്ട് താഴം, പറപ്പാറ, അന്നശ്ശേരി സ്കൂൾ, അന്നശ്ശേരി കുളം, കോരംകുളങ്ങര, ശ്രീകൃഷ്ണ, നീലിറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com