ADVERTISEMENT

ചാത്തമംഗലം ∙ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് കമന്റിട്ട എൻഐടി പ്രഫസർ ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻഐടിയിലേക്ക് വിവിധ സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. തള്ളിക്കയറാൻ ശ്രമിച്ച ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

എൻഐടിയിലേക്കു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.
എൻഐടിയിലേക്കു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.

പരുക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരായ അബിൻ പടനിലം, നവനീത് മാവൂർ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കട്ടാങ്ങലിൽ നിന്ന് ആരംഭിച്ച ഡിവൈഎഫ്ഐ മാർച്ച് എൻഐടി പ്രധാന കവാടത്തിൽ എത്തിയതോടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും നടന്നു. 

യൂത്ത് ലീഗ് പ്രവർത്തകർ എൻഐടിയിലേക്കു നടത്തിയ യുവരോഷം പ്രതിഷേധം ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്യുന്നു.
യൂത്ത് ലീഗ് പ്രവർത്തകർ എൻഐടിയിലേക്കു നടത്തിയ യുവരോഷം പ്രതിഷേധം ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്യുന്നു.

പ്രകടനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു. ഗോഡ്സെ അനുകൂല കമന്റിട്ട അധ്യാപികയ്ക്ക് എതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരം നടത്തുമെന്നും ക്യാംപസ് വർഗീയവൽക്കരിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് അധികൃതർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ ടി.കെ.സുമേഷ് ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി പി.സി.ഷൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം.റിനു, ദീപു പ്രേംനാഥ്, കെ.അരുൺ, ജില്ലാ കമ്മിറ്റി അംഗം പ്രഗിൻ ലാൽ എന്നിവർ പ്രസംഗിച്ചു.

∙ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച എൻഐടി അധ്യാപികയ്ക്ക് എതിരെ നടപടി എടുത്തില്ലെങ്കിൽ ഡയറക്ടറെ ഉപരോധിക്കുന്നത് അടക്കമുള്ള സമരവുമായി കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. എൻഐടിയിലെ കാവിവൽക്കരണം അവസാനിപ്പിക്കുക, അധ്യാപികയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് പി.ടി.അസീസ് ആധ്യക്ഷ്യം വഹിച്ചു. 

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, എം.ധനീഷ് ലാൽ, വി.ടി.നിഹാൽ, സനൂജ് കുരുവട്ടൂർ, വളപ്പിൽ റസാക്ക്, ടി.കെ.സിറാജുദ്ദീൻ, ഷരീഫ് മലയമ്മ, മുഹമ്മദ് ദിഷാൽ എന്നിവർ പ്രസംഗിച്ചു.

∙ എൻഐടിയിൽ കാവിവൽക്കരണത്തിനു ശ്രമിക്കുന്നെന്ന് ആരോപിച്ച് യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ യുവജന രോഷം പ്രതിഷേധം ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ഐ.സൽമാൻ ആധ്യക്ഷ്യം വഹിച്ചു. കുഞ്ഞിമരയ്ക്കാർ മലയമ്മ, കെ.എം.എ.റഷീദ്, എം.നൗഷാദ്, എൻ.എം.ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, എൻ.പി.ഹംസ, ഒ.ഹുസൈൻ, പി.കെ.ഹക്കീം, കെ.കെ.ഷമീൽ, ഷാക്കിർ പാറയിൽ, എൻ.പി.ഹമീദ്, സിദ്ദീഖ് തെക്കയിൽ, സിറാജ് ഈസ്റ്റ് മലയമ്മ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com