ADVERTISEMENT

വോക്ക് ഇൻ  ഇന്റർവ്യൂ: കോഴിക്കോട്∙ നാഷനൽ ആയുഷ് മിഷൻ ജില്ലയിലെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലേക്ക് മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് 15നു രാവിലെ 10ന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. 0495-2923213, nam.kerala.gov.in 

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്∙ ജില്ലയിൽ പബ്ലിക് വർക്സ് (ഇലക്ട്രിക്കൽ വിങ് വകുപ്പിലെ ലൈൻമാൻ ഫസ്റ്റ് എൻസിഎ എസ്‌സിസിസി ആൻഡ് ധീവര(കാറ്റഗറി നം.346/2022 ആൻഡ് 347/2022 ) തസ്തികകളുടെ തിരഞ്ഞെടുപ്പിന് 22ന് നിലവിൽ വന്ന സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

കൂടിക്കാഴ്ച 
കോഴിക്കോട്∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 13ന് രാവിലെ 10ന് സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 0495 -2370176

ടെക്നിഷ്യൻ പരിശീലനം
വടകര∙ സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന്  കീഴിൽ  കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്‌ഷനിലെ ടെക്നിഷ്യൻ  പരിശീലനത്തിന് അപേക്ഷിക്കാം.  പ്രവേശന നടപടികൾ ഇന്ന് നാരായണ നഗർ  റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകണം.  പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക്  കൺസ്ട്രക്‌ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നിഷ്യൻ , അസിസ്റ്റന്റ്  ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്സ്പഴ്സൻ സിവിൽ വർക്സ്, പ്ലസ് വൺ  യോഗ്യതയുള്ളവർക്ക്  എക്സ്കവേറ്റർ ഓപ്പറേറ്റർ, പ്ലസ്ടു  യോഗ്യതയുള്ളവർക്ക്  പ്ലമർ  ജനറൽ എന്നിങ്ങനെ പരിശീലനം നൽകും.  8078980000.  www.iiic.ac.in

സൗജന്യ സെമിനാർ നാളെ
വടകര∙ പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പ്രൈം അക്കാദമി നടത്തുന്ന സിയുഇടി ( കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ) സൗജന്യ സെമിനാർ നാളെ 10 ന് കേളു ഏട്ടൻ സ്മാരക മന്ദിരത്തിൽ നടക്കും.

അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്
ആയഞ്ചേരി∙ തൊഴിലുറപ്പ് പദ്ധതിക്ക് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റിനെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 13 ന് 11ന്. 0496–2580265.

വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8 മുതൽ 2 വരെ പെരുവയൽ, കൊടശ്ശേരി താഴം, കണ്ണാടിച്ചോല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com