ADVERTISEMENT

കോഴിക്കോട്∙  കേന്ദ്രസർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ രണ്ടാം ഘട്ടം കോഴിക്കോട് ഇന്ന് തുടങ്ങും. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്ര വകുപ്പുകൾ ചേർന്നാണ് യാത്ര നടത്തുന്നത്.

രണ്ടാം ഘട്ടത്തിൽ കോർപറേഷനു കീഴിലെ 24 സ്ഥലങ്ങളിൽ പ്രചാരണ വാഹനം എത്തിച്ചേരും. മലാപ്പറമ്പ് ഹൗസിങ് കോളനി ഹാളിൽ ഇന്നു രാവിലെ 10.30ന് ആദ്യ പൊതുസമ്മേളനം നടക്കും.  കേന്ദ്ര പദ്ധതികൾ വിശദീകരിക്കുന്ന വാഹനം പരിപാടിയുടെ ഭാഗമായി കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചേരും. ആധാർ പുതുക്കാനുള്ള സൗകര്യവും ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നിന് കുണ്ടൂപ്പറമ്പിലും 3.30ന് അത്താണിക്കലും യാത്ര എത്തിച്ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com