ADVERTISEMENT

അധ്യാപക നിയമനം
കോഴിക്കോട്∙ കല്ലായ് ഗവ.യുപി സ്കൂളിൽ എൽപി അധ്യാപക അഭിമുഖം 12ന് 10ന്.ശുചീകരണ തൊഴിലാളി

ക്ലീനിങ് സ്റ്റാഫ്
കോഴിക്കോട് ∙ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനത്തിനായി 670 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ 58 വയസ്സിൽ താഴെ പ്രായമുള്ള വാർഡ് അസിസ്റ്റന്റ് (ക്ലീനിങ് സ്റ്റാഫ്) താൽക്കാലിക നിയമനത്തിനു കുടുംബശ്രീ സന്നദ്ധ സംഘടന/ മറ്റുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 13നു രാവിലെ 11 മുതൽ 12 വരെ മാതൃ ശിശു സംരക്ഷണ കേന്ദ്രം ഓഫിസിൽ കൂടിക്കാഴ്ച.

ശുചീകരണ തൊഴിലാളി
കോഴിക്കോട് ∙ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനത്തിനായി 670 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ 58 വയസ്സിൽ താഴെ പ്രായമുള്ള വാർഡ് അസിസ്റ്റന്റ് (ക്ലീനിങ് സ്റ്റാഫ്) താൽക്കാലിക നിയമനത്തിനു കുടുംബശ്രീ സന്നദ്ധ സംഘടന/ മറ്റുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 13നു രാവിലെ 11 മുതൽ 12 വരെ മാതൃ ശിശു സംരക്ഷണ കേന്ദ്രം ഓഫിസിൽ കൂടിക്കാഴ്ച.

പരിശീലക നിയമനം
മുക്കം∙ കാരശ്ശേരി പ‍ഞ്ചായത്തിലെ തോട്ടക്കാട് പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി കോളജിൽ നടത്തുന്ന ടെയ്‌ലർ, കാർപെന്റർ, കൊല്ലൻ, കോൺക്രീറ്റ് മേസൻ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പരിശീലകരെ ആവശ്യമുണ്ട്. പ്രധാനമന്ത്രി വിശ്വ കർമ യോജനയുമായി ബന്ധപ്പെട്ടാണ് കോഴ്സുകൾ നടത്തുന്നത്. താൽപര്യമുള്ളവർ 12 ന് മുൻപ് ബന്ധപ്പെടണം.  8547 00 50 63

മെഗാ മെഡിക്കൽ ക്യാംപ് ഇന്ന്
കൊടുവള്ളി∙ ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായുള്ള മെഗാ മെഡിക്കൽ ക്യാംപ് ഇന്നു രാവിലെ 9ന് എളേറ്റിൽ വാദി ഹുസ്ന പബ്ലിക് സ്കൂളിൽ നടക്കും. മുന്നോടിയായി കിഴക്കോത്ത് പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ എളേറ്റിൽ വട്ടോളിയിൽ ഘോഷയാത്ര നടത്തി.

എം.കെ.മുനീർ എംഎൽഎ ഘോഷയാത്രയെ അഭിവാദ്യം ചെയ്തു. ഘോഷയാത്രയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സാജിദത്ത്, എം.എ.റസാഖ്, കെ.കെ.എ.ഖാദർ, സി.ടി.ഭരതൻ, പി.സുധാകരൻ, എൻ.സി.ഉസ്സയിൻ, എം.എ.ഗഫൂർ, ടി.എം.രാധാകൃഷ്ണൻ, പി.ടി.എ.ഷറഫുന്നിസ, എം.എം.വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

താലപ്പൊലി ഉത്സവം 
മുക്കം∙ മാമ്പറ്റ കൊറ്റങ്ങൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം കൊടിയേറി. 14 നു പൂജകൾ, കൊടി വരവ്, താലപ്പൊലി, ഭഗവതി തിറ, കുട്ടിച്ചാത്തൻ തിറ തുടങ്ങിയവ ഉണ്ടാകും.

തിറ ഉത്സവം ഇന്ന്
നരിക്കുനി ∙ പാറന്നൂർ മാമ്പറ്റമ്മൽ കരിയാത്തൻ കാവിലെ തിറ ഉത്സവം ഇന്ന്. രാവിലെ 9ന് കലശ വരവ്, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് വെള്ളാട്ട്, രാത്രി തിറകൾ എന്നിവ ഉണ്ടാകും.

അധ്യാപക നിയമനം
കോഴിക്കോട്∙ മലപ്പുറം ജില്ലയിലെ എയ്ഡഡ്‌ ഹയർ സെക്കൻഡറി സ്കൂളിൽ ട്രെയിനിങ് സ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്‌) തസ്തികയിൽ ഭിന്നശേഷി - കാഴ്ചപരിമിതർക്ക്‌ സംവരണം ചെയ്ത സ്ഥിര ഒഴിവിലേക്കു നിയമനം. 0495 2376179.
∙ കോഴിക്കോട്‌ ജില്ലയിലെ എയ്ഡഡ്‌ ഹയർ സെക്കൻഡറി സ്കൂളിൽ ടീച്ചർ ട്രെയിനിങ് സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ്‌ തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർക്ക്‌ സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ്‌. 0495 2376179.

മദ്രസാധ്യാപക ക്ഷേമനിധി
കോഴിക്കോട്∙ കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ 2023-2024 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാൻ ബാക്കിയുള്ളവർ മാർച്ച് 10ന് അകം വിഹിതം പോസ്റ്റ് ഓഫിസിൽ അടയ്ക്കണം. 0495 2966577

റജിസ്ട്രേഷൻ തുടങ്ങി
കോഴിക്കോട്∙ സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ ഇംഗ്ലിഷ് കോഴ്സുകളിലേക്ക് റജിസ്ട്രേഷൻ തുടങ്ങി. പാളയം കൗശൽ കേന്ദ്രയുമായി ബന്ധപ്പെടുക 7560835036.

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
കോഴിക്കോട്∙ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി കുടുംബ സാന്ത്വന പെൻഷൻ ഗുണഭോക്താക്കളുടെ 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെൻഷൻ നൽകാനും 2024 ഫെബ്രുവരി 29 വരെ വാർഷിക മസ്റ്ററിങ് സംബന്ധിച്ചു അറിയിപ്പ് ലഭ്യമായില്ലെങ്കിൽ മാർച്ച് മുതൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും ബോ ർഡ് യോഗം തീരുമാനിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31ന് അകം സമർപ്പിക്കണം. www.keralamediaacademy.org ഫോൺ: (കൊച്ചി സെന്റർ) - 8281360360, 0484-2422275, (തിരുവനന്തപുരം സെന്റർ)- 9447225524, 0471-2726275

സ്പോർട്സ്  ഇന്നു സമാപിക്കും
കോഴിക്കോട്∙ കോഴിക്കോട് ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലെ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ ‘സ്പോർട്സ് ഫിയസ്റ്റ 24’ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരങ്ങളോടെ ഇന്നു സമാപിക്കും. രാവിലെ 8.30ന് സജി പൗലോസ് ഉദ്ഘാടനം ചെയ്യും. 9446161686.

അഭിമുഖം 15ന്
കോഴിക്കോട്∙ ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (I എൻസിഎ - എൽസി/എഐ) (കാറ്റഗറി 333/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് അഭിമുഖം 15ന് തൃശൂർ ജില്ലാ പിഎസ്‍സി ഓഫിസിൽ. അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ ബന്ധപ്പെടുക. 0495 2371971

വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 3 വരെ കൊയിലാണ്ടി നോർത്ത് പരിധി പൂർണമായും. കൊയിലാണ്ടി സൗത്ത് മാടാക്കര, ഏഴുകുടിക്കൽ, കവലാട്, കോളൂർ സുനാമി, മേലൂർ, കച്ചേരിപ്പാറ, പിലാച്ചേരി അമ്പലം, ഉള്ളൂർ കടവ്, പഴഞ്ചേരി, ആലങ്ങാട്, ചേലിയ ടൗൺ, ചെങ്ങോട്ടുകാവ് ടൗൺ, നെല്ലുളിക്കുന്ന്, കുഞ്ഞിലാരി പള്ളി. അത്തോളി പരിധിയിൽ കയർ സൊസൈറ്റി, മംഗലശ്ശേരി താഴം, കുട്ടോത്ത്, വേടവശ്ശേരി, കൂനഞ്ചേരി മുക്ക്, പൊന്നു വയൽ കോളനി, പുളിക്കു പാറ.

നടുവണ്ണൂർ പരിധിയിൽ മനാട്, കോഴക്കാട്, കക്കഞ്ചേരി, മന്ദങ്കാവ്, കിഴിക്കോട് കടവ്, മൈലാഞ്ചി മുക്ക്, കാവുന്തറ, കാവിൽ, കേരഫെഡ് ജംക്‌ഷൻ, പുതിയേടത്ത് കുനി, പൊയിൽത്താഴം, മാമ്പറ്റ, ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്, പാലോറ, ഉള്ളിയേരി, മാമ്പൊയിൽ, കാഞ്ഞിക്കാവ്, ഉള്ളിയേരി 19, ആതകശേരി, തടിക്കാട്ട് താഴെ.

ബാലുശ്ശേരി പരിധിയിൽ ഗോകുലം കോളജ്, പാടമ്പത്ത്, പുത്തൂർവട്ടം, പനായി, കോക്കല്ലൂർ, പറമ്പിൽ മുകളിൽ, ആലിൻ ചുവട്, മണ്ണാംപൊയിൽ, മുതുവത്ത്, എരമംഗലം, കാരാട്ടുപാറ, അറക്കൽ, മുത്തപ്പൻ തോട്, എരമംഗലം ക്രഷർ, കുന്നക്കൊടി, കൂനഞ്ചേരി, കരളപ്പൊയിൽ, കാഞ്ഞിക്കാവ്, തുരുത്തിയാട്, തത്തമ്പത്ത്, വെള്ളച്ചാൽ, മാതോത്തുപാറ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com