രണ്ടുമാസം മുൻപ് വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ച ബൈക്ക് പിടിയിലായി
Mail This Article
×
നാദാപുരം∙ ചെക്യാട് മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡന്റ് വി.വി.അച്യുതന്റെ ഭാര്യ താനക്കോട്ടൂർ സ്വദേശിനി കെ.ടി.വസന്തയെ ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നു കളഞ്ഞ ബൈക്ക് വളയം പൊലീസ് 2 മാസത്തെ അന്വേഷണത്തിനു ശേഷം കണ്ടെത്തി. ഡിസംബർ 23 നാണ് പാറക്കടവിലെ ബാബുന്റവിട ബസ് സ്റ്റോപ്പിൽ വസന്തയെ അതിവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്.ഗുരുതരമായി പരുക്കേറ്റ വസന്ത ആഴ്ചകളോളം ആശുപത്രിയിൽ ആയിരുന്നു.
പിറകിൽ നമ്പർ ഇല്ലാത്തതും സംഭവസ്ഥലത്തുള്ളവർ ബൈക്ക് യാത്രികരെ തിരിച്ചറിയാത്തതും പൊലീസിനെ കുഴക്കി. ബൈക്ക് ഓടിച്ചു അപകടമുണ്ടാക്കിയവരെ കണ്ടെത്തിയിട്ടില്ല. വളയം പ്രിൻസിപ്പൽ എസ്ഐ വിനീത് വിജയൻ, എസ്ഐ നൗഷാദ്, സിപിഒ കെ.വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബൈക്ക് കണ്ടെത്തിയത്. പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.