ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് 2 വിദ്യാർഥികൾ മരിച്ചു
Mail This Article
കോഴിക്കോട് ∙ കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളജ് ജംക്‌ഷനിൽ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 2 വിദ്യാർഥികൾ മരിച്ചു. പാലക്കാട് മണ്ണാർക്കാട് തെങ്കര പുഞ്ചക്കോട് നിലയൻകോടൻ അബ്ദുൽസലാമിന്റെ മകൻ ഫായിസ് അലി (22), മണ്ണാർക്കാട് കാരാകുർശ്ശി പുല്ലിശ്ശേരി മുണ്ടംപള്ളിയാലിൽ കരിമ്പനയ്ക്കൽ കമ്മാപ്പയുടെ മകൻ മുഹമ്മദ് ഫർസാൻ (22) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ 3.20നാണ് അപകടം. ഫായിസ് സംഭവസ്ഥലത്തും ഫർസാൻ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്. ഇരുവരും അരയിടത്തുപാലത്തെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സിഎംഎ വിദ്യാർഥികളാണ്.
ബീച്ചിൽ നിന്ന് ബൈക്കിൽ ഗാന്ധി റോഡ് മേൽപാലം വഴി നഗരത്തിലേക്കു പോകുമ്പോഴാണ് അപകടം. ഇരുവരുടെയും കബറടക്കം സ്വദേശങ്ങളിൽ നടത്തി. ഫായിസിന്റെ മാതാവ്: സാജിത, സഹോദരി: ഫസ്ന. ജാസ്മിനാണ് ഫർസാന്റെ മാതാവ്. സഹോദരങ്ങൾ: അംന, മിൻഹ.