ADVERTISEMENT

ജോബ് ഫെയർ
കാരാട് ∙ വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ സംഘടിപ്പിച്ച ‘കരിയർ ഒഡീസി’ മെഗാ ജോബ് ഫെയർ പ്രിൻസിപ്പൽ പ്രഫ. ഇ.പി.ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. കോളജ് പ്ലേസ്മെന്റ് സെല്ലും മൈക്രോ ടെക് ഇവന്റ്സും ചേർന്നു നടത്തിയ മേളയിൽ വിവിധ മേഖലകളിലെ 20 പ്രധാന സ്വകാര്യ സ്ഥാപനങ്ങളിലേക്കായിരുന്നു അവസരം.

ബയോടെക്നോളജി വകുപ്പ് മേധാവി ഡോ.സഹായ ഷിബു, അസി.പ്രഫസർമാരായ അൻഷിദ് ബാബു, ടി.പ്രജീഷ്, നസ്റുല്ല വാഴക്കാട് എന്നിവർ നേതൃത്വം നൽകി. എംബിഎ എക്സ്പോ, വിദ്യാർഥികളുടെ ഭക്ഷ്യമേള എന്നിവയുണ്ടായി. 

ഓംബുഡ്സ്മാൻ സിറ്റിങ് നടത്തും
കിഴക്കോത്ത്∙ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് 12ന് ജില്ല എംജിഎൻആർഇജിഎസ് ഓംബുഡ്സ്മാൻ വി.പി.സുകുമാരൻ സിറ്റിങ് നടത്തും. കിഴക്കോത്ത് പഞ്ചായത്ത് ഓഫിസിൽ രാവിലെ 11 മുതലാണ് സിറ്റിങ്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്സ്മാൻ വഴി നൽകാം.

റബർ വിൽപന ബില്ലുകൾ സ്വീകരിക്കും
കോടഞ്ചേരി∙ റബർ വില സ്ഥിരത ഫണ്ട് സബ്സിഡി ലഭിക്കുന്നതിനു കോടഞ്ചേരി റബർ ഉൽപാദക സംഘത്തിലെ അംഗങ്ങളുടെ നവംബർ, ഡിസംബർ മാസങ്ങളിലെ റബർ വിൽപന ബില്ലുകൾ 12, 13 തീയതികളിൽ വൈകിട്ട് 4 മുതൽ 6 വരെ സംഘം ഓഫിസിൽ സ്വീകരിക്കും.

വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 7 മുതൽ 5 വരെ കൂട്ടാലിട പരിധിയിൽ: തെക്കയിൽ മുക്ക്, പാവുകണ്ടി, കുന്നുമ്മൽ പൊയിൽ, ഉദയം മുക്ക്, നീരോത്ത്.
∙ 7 – 3:30: ഓമശ്ശേരി കാഞ്ഞിരമുഴി, അംബേദ്കർ കോളനി, മക്കാട്ടുചാൽ, നെല്ലിക്കപൊയിൽ, കാരാപൊയിൽ.
∙ 8 – 1: കോവൂർ കുറ്റിക്കാട്ടൂർ ടൗൺ, ചെമ്മളത്തൂർ റോഡ്.
∙ 11– 3: കോവൂർ മുണ്ടുപാലം റോഡ്, ഗോശാലിക്കുന്ന്.
∙ 9– 5: പേരാമ്പ്ര സൗത്ത്, പേരാമ്പ്ര പഞ്ചായത്ത് ഓഫിസ് പരിസരം, ടാക്സി സ്റ്റാൻഡ് പരിസരം, ജൂബിലി റോഡ്, ചേളന്നൂർ കോറോത്ത് പൊയിൽ, താമരശ്ശേരി കോരങ്ങാട് ടൗൺ, ആനപ്പാറ പൊയിൽ.
∙ 8 – 5: നരിക്കുനി പൈമ്പാലുശ്ശേരി, ചക്കാലക്കൽ, ആരാമ്പ്രം.
∙ 9 – 3: കട്ടാങ്ങൽ താമരച്ചാലിൽ, ചെട്ടിക്കടവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com