ബംഗാൾ സ്വദേശി കഞ്ചാവുമായി പിടിയിൽ
Mail This Article
ഫറോക്ക് ∙ യുവാക്കളെയും അതിഥിത്തൊഴിലാളികളെയും ലക്ഷ്യമിട്ടു ലഹരി വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ ബംഗാൾ സ്വദേശി 2 കിലോ കഞ്ചാവുമായി പിടിയിൽ. കൊൽക്കത്ത നോർത്ത് 24 പർഗാന ബജിത്പുർ ജാകിർ ഹുസേനെ(28)യാണ് എസ്ഐമാരായ എസ്.ആർ.വിനയൻ, എസ്.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
രാവിലെ ഫാറൂഖ് കോളജ് ഭാഗത്തേക്കു പോകുകയായിരുന്ന പൊലീസ് സംഘത്തെ കണ്ടയുടൻ പ്രതി പരിഭ്രമിച്ചു ഒളിഞ്ഞു മാറാൻ ശ്രമിച്ചു. കസ്റ്റഡിയിൽ എടുത്തു പരിശോധിച്ചപ്പോഴാണ് സഞ്ചിയിൽ നിന്നു കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളിൽ നിന്നു കഞ്ചാവ് മൊത്തമായി വാങ്ങുന്നവരെ കുറിച്ചു അന്വേഷണം തുടങ്ങിയതായി ഇൻസ്പെക്ടർ ആർ.സജീവ് പറഞ്ഞു.
സ്പെഷൽ ബ്രാഞ്ച് എസ്ഐ പി.സി.സുജിത്ത്, സീനിയർ സിപിഒമാരായ കെ.സുധീഷ്, ടി.അനീഷ്, സിപിഒമാരായ കെ.പി.മുഹമ്മദ് അഷറഫ്, കെ.സന്തോഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.