ലോറിയും ടിപ്പറും കൂട്ടിയിടിച്ചു: ചുരത്തിൽ 4 മണിക്കൂറോളം ഗതാഗത തടസ്സം
Mail This Article
താമരശ്ശേരി∙ ചുരത്തിൽ 9ാം വളവിനും വ്യൂ പോയന്റിനും ഇടയിൽ ലോറിയും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 4 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ പത്തോടെ വയനാട്ടിലേക്ക് മെറ്റൽ കൊണ്ടു പോകുകയായിരുന്ന ലോറിയും കർണാടകയിൽ നിന്ന് വിദേശ മദ്യവുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
ഇതോടെ ചിപ്പിലിത്തോട് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പിന്നീട് ഇത് വൈത്തിരി വരെയും നീണ്ടു. രാവിലെ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് കഷ്ടിച്ച് കടന്നു പോകാനായത്. ഇതിനിടയിൽ യാത്രക്കാർ ലോറി തള്ളി മാറ്റി വഴിയൊരുക്കാൻ നടത്തിയ ശ്രമവും വിഫലമായി.
തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാറ്റാൻ ശ്രമിച്ചിട്ടും നടന്നില്ല. പിന്നീട് ക്രെയിൻ എത്തിച്ചാണ് 2 മണിയോടെ ടിപ്പർ നീക്കം ചെയ്തത്. അപ്പോഴേക്കും റോഡിന് ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ടിപ്പറിൽ നിന്ന് ലോഡ് മാറ്റി കയറ്റിയതും കുരുക്ക് രൂക്ഷമാക്കി. പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.
വെള്ളിയാഴ്ച രാത്രി മുതൽ തന്നെ ചുരത്തിൽ ഗതാഗത പ്രശ്നം തുടങ്ങിയിരുന്നു. രാത്രി 11ന് വയനാട്ടിലേക്ക് മെറ്റൽ കൊണ്ടു പോകുകയായിരുന്ന ടിപ്പറിന്റെ പിൻ ഭാഗത്തെ ഡോർ തുറന്ന് മെറ്റൽ റോഡിലേക്ക് വീണിരുന്നു. അടിവാരം മുതൽ ഒന്നാം വളവ് വരെ റോഡിൽ മെറ്റൽ നിരന്ന് കിടന്നത് ഇരു ചക്ര വാഹന യാത്രക്കാർക്ക് ഭീഷണിയാതോടെ പൊലീസ് എത്തി മെറ്റൽ മാറ്റി