കോഴിക്കോട് ജില്ലയിൽ ഇന്ന് (12-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
എൻഐടിയിൽ 5 പ്രോഗ്രാമുകൾക്ക് എൻബിഎ അക്രഡിറ്റേഷൻ
ചാത്തമംഗലം ∙ എൻഐടിയിലെ 5 എംടെക് പ്രോഗ്രാമുകൾക്ക് 6 വർഷത്തേക്ക് എൻബിഎ (നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ) അക്രഡിറ്റേഷൻ ലഭിച്ചു. ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ടെക്നോളജി, പവർ സിസ്റ്റംസ്, തെർമൽ സയൻസ്, സിഗ്നൽ പ്രോസസിങ്, സ്ട്രക്ചറൽ എൻജിനീയറിങ് എന്നീ എംടെക് കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്.
അക്കാദമിക് മുൻ ഡീൻ ഡോ.എസ്.എം.സമീർ, സെന്റർ ഫോർ ക്വാളിറ്റി അഷ്വറൻസ് ആൻഡ് എൻഹാൻസ്മെന്റ് ചെയർപഴ്സൻ പ്രഫ.പി.എസ്.സതീദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രഡിറ്റേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
നാളെ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കം
കോഴിക്കോട്∙ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധ സംഗമം തിരുവനന്തപുരത്തു നടക്കുന്നതിനാൽ നാളെ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ മുടക്കമായിരിക്കുമെന്ന് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് അറിയിച്ചു.
എഫ്ടിഎം ഒഴിവ്
മുക്കം∙ ചെറുവാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എഫ്ടിഎം ഒഴിവുണ്ട്. കൂടിക്കാഴ്ച 13ന് 10.30ന്.
ആറാട്ട് ഉത്സവം
വടകര ∙ തോടന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം 13 മുതൽ 18 വരെ നടക്കും. തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. തായമ്പക, ചുറ്റുവിളക്ക്, അന്നദാനം, തേങ്ങയേറ്, എഴുന്നള്ളത്ത് എന്നിവ നടക്കും.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ പകൽ 7– 2 ഓമശ്ശേരി തൂങ്ങുംപുറം, കെഎംസിടി, ഇരട്ടകുളങ്ങര, മുണ്ടുപാറ, അമ്പലക്കണ്ടി, പുതിയോത്ത്. |
∙ 7– 5 കൂട്ടാലിട കടൂളിത്താഴെ, പൂനത്ത്, പൊട്ടങ്ങൽ മുക്ക്, ഷാ എന്റർപ്രൈസസ്, തുരുത്ത് മല.
∙ 8– 10 കോവൂർ ഇലയടത്ത്ക്കാവ് പരിസര പ്രദേശം.
∙ 8– 3 കൊയിലാണ്ടി അരയൻകാവ്, സിവിൽ സ്റ്റേഷൻ പരിസരം, ഗുരുകുലം ബീച്ച്, ഗവ. ഹൈസ്കൂൾ പരിസരം.
∙ 8– 5 മുക്കം അഭിലാഷ് ജംക്‌ഷൻ, പിസി ജംക്‌ഷൻ, മുക്കം ഓർഫനേജ് റോഡ്, മുക്കം പുതിയ സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്പരിസരം, തൃക്കുടമണ്ണ ക്ഷേത്ര പരിസരം
∙ 9– 1 കണ്ണാടിപ്പൊയിൽ - കുന്നിക്കൂട്ടം റോഡ്
∙ 9– 5 വയൽപീടിക, വാണിമേൽ, നിരത്തുമ്മൽ പീടിക, പരപ്പുപാറ, പുതുക്കയം, വിലങ്ങാട്, കുമ്പളച്ചോല, ചുഴലി, ചിറ്റാരി, കോമ്പിമുക്ക്, വളയം, വണ്ണാർക്കണ്ടിപ്പാലം, പൂവംവയൽ, കല്ലുനിര, പയ്യേരിക്കാവ്, ഇളമ്പ, കണ്ടിവാതുക്കൽ, അഭയഗിരി, ബിഎസ്എഫ് ക്യാംപ്, മഞ്ഞപ്പള്ളി, അരൂണ്ട, കൂളിപ്പാറ, കായലോട്ട് താഴെ, താണക്കോട്ടൂർ, ആദായമുക്ക് കുറുവംവേലി, മുണ്ടുങ്കര, കല്ലമ്മൽ, കുയിതേരി, ചെറുമോത്ത്, ജാതിയേരി, കല്ലുമ്മൽ, പുളിയാവ്, ഒത്തിയിൽ, വിഷ്ണുമംഗലം, പെരുവംപറമ്പ്, നാദാപുരം, ചാലപ്പുറം, ജ്യോതി, കല്ലാച്ചി, പയന്തോങ്ങ്, ചിയ്യൂർ, ചേലക്കാട്, മാണിക്കോത്ത്, ഒമ്പത് കണ്ടം, കുമ്മങ്കോട്, വാണിയൂർ, ഇളയിടം, വരിക്കോളി, ഇല്ലത്ത്, കളമുള്ളതിൽ, പുളിക്കൂൽ, പ്രാച്ചേരി, വാണിമേൽ, തൂണേരിമുക്ക്, ഏഴുകുളം, മൂലേമാവ്, പറലാട്
∙ 9– 6 അമ്പലപ്പാട്, കാക്കൂർമല, കുനിയാട്ടുമ്മൽ
∙ 9.30– 12 വെള്ളിപറമ്പ് വരമ്പ്, സരോജ്.
∙ 12– 2 കോവൂർ മയിലാടിക്കുന്ന്, മയിലാടിത്താഴം
∙ 12– 3 ഓമശ്ശേരി മുത്താലം, മേടംപറ്റ.