ADVERTISEMENT

മെഡി. കോളജിൽ റേഡിയോതെറപ്പി വിഭാഗത്തിൽ ഒഴിവ്; കോഴിക്കോട്‌∙ ഗവ. മെഡിക്കൽ കോളജ് റേഡിയോതെറപ്പി വിഭാഗത്തിൽ ആശുപത്രി അധിഷ്ഠിത ക്യാൻസർ റജിസ്ട്രി സ്കീമിലേക്ക് സയൻറ്റിസ്റ്റ്‌, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 17നു രാവിലെ 11ന്. 0495 2350216 

മെഡിക്കൽ ഓഫിസർ 
കോഴിക്കോട്‌∙ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ, ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 19നു വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷ നൽകണം. 0495 2374990

തൊഴിൽ പരിശീലനം
കോഴിക്കോട്∙ ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ തൊഴിൽ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. 8891370026 

ഉത്തര മേഖല വോളിബോൾ ടൂർണമെന്റ് 15 മുതൽ 18 വരെ
വടകര∙ ലഹരി വിരുദ്ധ കൂട്ടായ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുത്തൂർ എകെജി വായനശാല സംഘടിപ്പിക്കുന്ന ഉത്തര മേഖല വോളിബോൾ ടൂർണമെന്റ് 15 മുതൽ 18 വരെ പുത്തൂർ ഗവ.എച്ച്എസ്എസ് സ്റ്റേഡിയത്തിലെ  മലബാർ ചാംപ്യൻ നാരായണൻ നായർ സ്മാരക ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. വിജയികൾക്ക് കുനിയിൽ വാസു സ്മാരക ട്രോഫിയും 15,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് എകെജി വായനശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വക ട്രോഫിയും 10,000 രൂപയും നൽകും.

പിഎംഎസ്‌സി കരിയാട്, വോളി ലവേഴ്സ് വടകര, ബ്രദേഴ്സ് ഓർക്കാട്ടേരി, ഐപിഎം മേപ്പയിൽ, ഫൈവ്‌സ് മദ്രാസ്, വീവൺ സ്പോർട്സ് ക്ലബ്, കോഡ് പേരാമ്പ്ര, അൽഷമാമ കുമ്മങ്കോട് എന്നീ ടീമുകൾ 2 പൂളുകളിലായി മത്സരിക്കും.വൈകിട്ട് 6.30നും 8.30നും മത്സരങ്ങൾ നടക്കും. 

മേക്കോത്ത് ക്ഷേത്രം തിറ ഉത്സവം ഇന്നു മുതൽ 
വടകര∙ ചെമ്മരത്തൂർ മേക്കോത്ത് പരദേവതാ ക്ഷേത്രത്തിലെ തിറ ഉത്സവം 13ന്  ആരംഭിച്ച് 15ന് സമപിക്കും. ഇന്നു വൈകിട്ട് 6ന് കൊടിയേറ്റം. തുടർന്ന് തായമ്പക, ചുറ്റുവിളക്ക്, വെള്ളാട്ട്. നാളെ ഉച്ചയ്ക്ക് 2.30 തോട്ടി വരവ്, ആയുധം എഴുന്നള്ളത്ത്, 3.30 ന് ഉച്ച വെള്ളാട്ട്, 9 ന് തിറ. 15ന് തോറ്റം പാട്ട്, വാളകം കൂട്ടൽ, ചുറ്റുവിളക്ക്, തേങ്ങയേറും പാട്ടും എന്നിവ ഉണ്ടാകും.

വട്ടോളി കിഴക്കുംമുറി ദേവസ്ഥാനം തിറ ഉത്സവം നാളെ മുതൽ 
കക്കട്ടിൽ∙ വട്ടോളി കിഴക്കുംമുറി ഗുളികൻ ദേവസ്ഥാനം തിറ ഉത്സവം നാളെയും മറ്റന്നാളും  ക്ഷേത്രം തന്ത്രി കുനിയിൽ ഇല്ലത്ത് ശിവശങ്കരൻ മൂസതിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.

ഉത്സവ ഭാഗമായി മഹാകലശം നടത്തി. നാളെ രാവിലെ ഇളനീർ വരവ്, ഗുളികൻ വെള്ളാട്ട്, മുത്തപ്പൻ വെള്ളാട്ട്, ഗുരു വെള്ളാട്ട്, ഭഗവതി വെള്ളാട്ട് 15ന് ഗുളികൻ തിറ, തിരുവപ്പന, കാരണവർ തിറ, ഭഗവതി തിറ എന്നിവ നടക്കും.

ലോകനാർക്കാവിൽ ഉച്ചാൽ എഴുന്നള്ളത്ത് ഇന്ന് 
വടകര∙ ലോകനാർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉച്ചാൽ എഴുന്നള്ളത്ത്  ഇന്ന്   3.30 ന് നടക്കും. സഹോദരി സൗഹൃദം പുതുക്കൽ സ്മരണ ഉണർത്തുന്ന എഴുന്നള്ളത്ത് കുട്ടോത്ത് വിഷ്ണുക്ഷേത്രം, പതിയാരക്കര, പാലയാട് നട, കീഴൂർ ശിവ ക്ഷേത്രം വഴി കൊങ്ങന്നൂരിൽ എത്തി  രാത്രി 11 ഓടെ മടങ്ങും. കീഴൂർ ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം 14 ന് 4 ന് പുറപ്പെട്ട്  8 ന് ലോകനാർക്കാവ് ക്ഷേത്രത്തിൽ തിരിച്ചെത്തും.

വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 7– 11: ഓമശ്ശേരി അരീക്കൽ, താഴെ ഓമശ്ശേരി, ഓമശ്ശേരി ടൗൺ, മേലമ്പ്ര, ശാന്തി ഹോസ്പിറ്റൽ, പൊയിൽ.
∙ 7– 5:  കൂട്ടാലിട വാകയാട് ലക്ഷംവീട്, ബീരാൻ വീട്, പാലോളിമുക്ക്, പാലോളി, തിരുവോട് എൽപി സ്കൂൾ, പാലോളി ഡ്രയർ 
∙ 8– 5 കൊല്ലംചിറ, മന്ദമംഗലം, കളരികണ്ടി 
∙ 9– 6: അന്നശ്ശേരി പാലം, അന്നശ്ശേരി സ്കൂൾ, അന്നശ്ശേരി കുളം, പപ്പാറ, ചെങ്ങോട്ടുതാഴം.
∙ 9– 5: ചേളന്നൂർ കോറോത്ത് പൊയിൽ.
∙ 10– 3: ഓമശ്ശേരി നീലേശ്വരം, പൂളപ്പൊയിൽ, കാടൻകുനി, മാങ്ങാപ്പൊയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com