ADVERTISEMENT

കല്ലാച്ചി∙ ടൗണിലെ റോഡ് വീതി കൂട്ടുന്നതിന് 2023ലെ ബജറ്റിൽ അനുവദിച്ച 3 കോടി രൂപയുടെ പ്രവൃത്തി ടെൻഡർ പോലുമായില്ല. കടകളുടെ മുൻ ഭാഗം പൊളിച്ചു റോഡിനോടു ചേർക്കുന്ന പ്രവൃത്തിയുടെ അളവെടുപ്പും മാർക്ക് ചെയ്യലും സർവകക്ഷി കർമ സമിതി നേതൃത്വത്തിൽ നടത്തിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും തുടർ നടപടികൾ അനിശ്ചിതമായി വൈകുന്നു. 

ആദ്യമൊക്കെ വ്യാപാരികളിൽ ചിലർ വികസനത്തിന് എതിരു നിന്നെങ്കിലും തുടർച്ചയായ ചർച്ചകളെ തുടർന്ന് റോഡിന്റെ ഇരു ഭാഗത്തു നിന്നും റോഡ് വികസനത്തിനും അഴുക്കു ചാൽ നിർമാണത്തിനും ആവശ്യമായ സ്ഥലം വിട്ടു നൽകാൻ സന്നദ്ധമായി. കെട്ടിട ഉടമകളും വികസനത്തോട് സഹകരിക്കാമെന്നു വ്യക്തമാക്കിയെങ്കിലും പൊതുമരാമത്ത് വകുപ്പിൽ എസ്റ്റിമേറ്റ് അംഗീകരിക്കൽ തുടങ്ങി ടെൻഡർ നടപടികൾ വരെ വൈകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com