ADVERTISEMENT

കോഴിക്കോട്∙ ആറാം ക്ലാസ് വിദ്യാർഥിനിയെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നടക്കാവ് ഇൻസ്പെക്ടർ എം.ജെ.ജീജോയുടെ നേതൃത്വത്തിലുള്ള പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കൊടുവള്ളിയിൽ കാർ വർക്‌ഷോപ് ജീവനക്കാരൻ ചാത്തമംഗലം എൻഐടി പുല്ലാവൂർ മടപ്പള്ളി മേലെ കുന്നത്ത് എം.പി.ഹരീഷി(40)നെ ആണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി സ്കൂൾ വിട്ട് വീട്ടിലേക്കു പോകുന്ന വഴിയിൽ ബൈക്കിൽ എത്തിയ യുവാവ് അശ്ലീല ഫോട്ടോ കാണിക്കുകയായിരുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകി. ബൈക്കിന്റെ നമ്പർ വഴി പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ നടക്കാവ് എസ്ഐ ബിനു മോഹൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി.ശ്രീകാന്ത്, നവീൻ നെല്ലോളി മീത്തൽ, എം.സജീഷ്, റിജീഷ്, ലിനീഷ്, സി.ഹരീഷ് കുമാർ, ബബിത്ത് കുറു മണ്ണിൽ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com